കാലടി: ബിജെപി ശ്രീമൂലനഗരം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വരയില്‍ നടത്തിയ ജനകീയ ബസ്തടയല് സമരം പിന്‍വലിച്ചു. കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിയോടെ കാലടി മേഖലയിലെ സ്വകാര്യ ബസിന് പെര്‍മിറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുകള്‍ സംഘടിച്ച് ജനങ്ങളെ പെരുവഴിയില്‍ ഇറക്കിവിട്ട് മിന്നല്‍പണിമുടക്ക് നടത്തുകയായിരുന്നു. സ്കുളുകളില്നിന്ന് പരീക്ഷകഴിഞ്ഞ് പോകുന്ന നിരവധി വിദ്യാര്‍ത്ഥികളെയും പൊരിവെയിലത്ത് ഇടയ്ക്കുവെച്ച് യാത്രക്കാരെയും ഇറക്കിവിട്ട സ്വകാര്യ ബസുമടകളുടെ ധിക്കാരപരമായ സമീപനത്തിനെതിരെയാണ് ബിജെപി സമരം നടത്തിയത്. രണ്ടു ദിവസം സമരം നടത്തി ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ നിരത്തിലിറങ്ങിയ പതിനാലോളം ബസുകളെയാണ് രാവിലെ 8 മണിയോടെ ചൊവ്വരയില്‍ തടഞ്ഞിട്ടത്. ബിജെപിയുടെ സമരത്തില്‍ കക്ഷിഭേദമന്യേ ജനം ഒറ്റക്കെട്ടായി ഇറങ്ങിയതോടെ ബസുകളെല്ലാം പൊതുജനം പിടിച്ചെടുത്ത് ക്ഷേത്ര മൈതാനത്ത് നിരത്തിയിട്ടു.
സമരത്തിന് ബിജെപി ആലുവ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ജി. ഹരിദാസ്, ജില്ലാ ഐടി സെല്‍ കണ്‍വീനര്‍ ഡോ. സി. രഘുനന്ദന്, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് മാര്ട്ടിന് എന്നിവര്‍ നേതൃത്വം നല്കി. ബിജെപി ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി. മിന്നല്‍ പണിമുടക്ക് നടത്തിയതിലും അതില്‍ പൊതുജനത്തിനുണ്ടായ കഷ്ടതകളില്‍ ഖേദമുണ്ടെന്നും മേലില്‍ മിന്നല്‍ പണിമുടക്ക് നടത്തുകയില്ലെന്ന് ഉടമകള്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് ബിജെപി സമരം പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന് 12 മണിയോടെ ബസുകള്‍ സര്‍വീസ് നടത്തിതുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: