കൊച്ചി: എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഒരു പ്രമുഖ മുനിസിപ്പാലിറ്റിയാണ് കളമശ്ശേരി മുനിസിപ്പാലിറ്റി. പക്ഷെ എംപി എന്ന നിലയില്‍ കെ.വി.തോമസ് കളമശ്ശേരിക്കു സംഭാവന ചെയ്തിരിക്കുന്നത് രണ്ട് ഹൈമാസ്റ്റ് ലൈറ്റുകള്‍ മാത്രമാണെന്ന് ആക്ഷേപം. 1984മുതല്‍ നാലു വട്ടം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും മുനിസിപ്പല്‍ പ്രദേശത്ത് തോമസ് മാഷിന് അനുവദിച്ചിട്ടുള്ള പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് പണികഴിപ്പിച്ച ഒന്നും കാണാന്‍ കഴിയില്ല എന്നാണ് രാഷ്ട്രീയ ഭേദമന്യേയുള്ള പരാതി. കളമശ്ശേരിയുടെ നേട്ടം എന്നെടുത്തു പറയാവുന്ന മെഡിക്കല്‍ കോളേജിന് രണ്ട് ബസ്സുകള്‍ നല്‍കാമെന്ന വാഗ്ദാനം പഴായി.
മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ പരിപാടികളിലും അദ്ദേഹം വാഗ്ദാനം ആവര്‍ത്തിക്കുന്നതല്ലാതെ യാതൊരു നടപടിയും എടുത്തില്ല. എംപി ഫണ്ട് കോ-ഓപ്പറേറ്റീവ് സെക്ടറിന് കൊടുക്കാന്‍ നിര്‍വ്വാഹമില്ല എന്നാണ് അദ്ദേഹത്തിന്റെ മുടന്തന്‍ ന്യായം. എന്നാല്‍ പി.രാജീവ് എം.പി യുടെ എംപി ഫണ്ടില്‍ നിന്നും ഒരു ആംമ്പുലന്‍സ് വാങ്ങി മെഡിക്കല്‍ കോളേജിന് നല്‍കിയത് തോമസിന്റെ ഈ വാദത്തിന്റെ മുനയൊടിക്കുന്നു. തൊട്ടടുത്ത ഏലൂര്‍ മുനിസിപ്പാലിറ്റിയില്‍ വന്‍ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് എഫ്എസിടി. 6779 കോടി രൂപ കേന്ദ്രസഹായം അനുവദിച്ചതായി കൊട്ടിഘോഷിച്ച് പത്ര സമ്മേളനം വരെ നടത്തി കെ.വി.തോമസ്. എന്നാല്‍ അതെല്ലാം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള പ്രഹസനങ്ങള്‍ മാത്രമായിരുന്നു എന്നാണ് പരക്കെ അഭിപ്രായം. ബിആര്പിഎഫ്്സി ശുപാര്‍ശ ചെയ്ത തുകപോലും വാങ്ങി കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല.
ഫണ്ട് അനുവദിച്ചതായുള്ള വാര്‍ത്ത പ്രചരിപ്പിച്ച് വന്‍ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങിയ കെ.വി.തോമസ് ഇതിനെക്കുറിച്ച് പ്രതികരിക്കാത്തതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ കെ.വി.തോമസമിന്റെ സ്ഥാനാര്‍ത്ഥി പര്യടനം ഉദ്ഘാടനം ചെയ്യാനെത്തുന്ന സേവ് ഫാക്ട് സമര സമിതി നേതാവു കൂടിയായ കെ.മുരളീധരന്റെ നിലപാട് ശ്രദ്ധേയമായിരിക്കും എന്നു വേണം കരുതാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: