അഹമ്മദാബാദ്: ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് 13 പാക്ക് മത്സ്യതൊഴിലാളികളെ തീരസംരക്ഷണസേന അറസ്റ്റ് ചെയ്തു. ദേവേഭൂമി ദ്വാരക ജില്ലയിലെ ഓഖ തുറമുഖത്തിന് സമീപം ശനിയാഴ്ച്ച രാത്രിയോടെയാണ് മത്സ്യതൊഴിലാളികളെ അറസ്റ്റ് ചെയ്തത്.
ഇവരില്‍ മൂന്ന് പേര് കുട്ടികളാണ്. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തിയിരുന്ന ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലായ മീരാബെന്നാണ് അതിര്‍ത്തി ലംഘിച്ചെത്തിയ ബോട്ട് പിടികൂടിയത്.
ബോട്ടിലുണ്ടായിരുന്ന 13 മീന്‍പിടുത്തക്കാരെയും ഓഖ തീരത്തെത്തിച്ച ശേഷം പ്രാദേശിക പോലീസിനു കൈമാറിയതായി കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. പിടികൂടിയ ബോട്ട് അല്‍ ജിയ ജലാനി പാക്കിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇവരെ പിന്നീട് ചോദ്യംചെയ്യലിനായി ഭുജിലെ പ്രത്യേക അന്വേഷണകേന്ദ്രത്തിലെത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: