ചെന്നൈ: അച്ഛന് എം.കരുണാനിധി, അനുജന് സ്റ്റാലിന് എന്നിവരുമായി തെറ്റിപ്പിരിഞ്ഞ് പുതിയപാര്ട്ടിക്കുള്ള നീക്കമാരംഭിച്ച അഴഗിരി സ്റ്റെയില്‍ മന്നന് രജനീകാന്തിനെ സന്ദര്‍ശിച്ചു. തനിക്ക് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് അഴഗിരി ഡി.എം.കെ വിട്ട് പുതിയ പാര്‍ട്ടിക്ക് ഒരുങ്ങുന്നത്. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല.മനസമാധാനം തേടിയാണത്രേ സന്ദര്‍ശനം.
പോയസ്ഗാര്ഡനിലുള്ള രജനീകാന്തിെന്റ വസതിയില്‍ എത്തിയായിരുന്നു സന്ദര്‍ശനം. മുഖ്യമന്ത്രി ജയലളിതയുടെ വസതിക്കു സമീപത്താണ് രജനീകാന്തിെന്റയും വസതി.അഴഗിരിക്കൊപ്പം മകന് ദുരൈ അഴഗിരി, എം.പി കെ.പിരാമലിംഗം എന്നിവരുമുണ്ടായിരുന്നു. കൂടിക്കാഴ്ച 20 മിനിറ്റ് നീണ്ടു. അദ്ദേഹം എെന്റ നന്മയാഗ്രഹിക്കുന്നയാളാണ്. ഞാന്‍ എെന്റ വ്യക്തിപരമായ പ്രശ്നങ്ങള്‍ പറയാനാണ്ചെന്നത്. അഴഗിരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഞാന്‍ അദ്ദേഹവുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്യില്ല, മനസമാധാനം തേടിയാണ് ഞാനവിടെച്ചെന്നത്. അഴഗിരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: