മഹത്തായ കാര്യങ്ങള്‍ വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് പറയുന്നതില്‍ ചില കാര്യങ്ങളുണ്ട്. പറയുന്നത് ഒരേ കാര്യങ്ങളാണെങ്കിലും അവയില്‍ നിന്ന് നാം നേടുന്ന അറിവുകള്‍ എപ്പോഴും ഒന്നുതന്നെ ആയിരിക്കില്ല. നമ്മുടെ ജീവിതത്തിന്റെ വളര്‍ച്ചയ്ക്കും മനസ്സിന്റെ വികാസത്തിനും അനുസരിച്ച് അവയുടെ അര്‍ഥവും വ്യാപ്തിയും മാറിക്കൊണ്ടിരിക്കും. നമ്മെ പ്രചോദിപ്പിക്കാനും വളര്‍ത്താനും അവയ്ക്ക് ശക്തിയുണ്ട്. രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയ പൗരാണികഗ്രന്ഥങ്ങളുടെ പ്രസക്തി ഇ താണ്. ഭാരത നാട്ടില്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി ഈ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്തുകൊണ്ടിരിക്കുന്നു. ഒരേ ആള് തന്നെ എത്രയോ തവണ ഇത്തരം ഗ്രന്ഥങ്ങള്‍ വായിക്കുന്നതായി കാണാം. പക്ഷേ, ആര്‍ക്കും മുഷിപ്പ് വരുന്നില്ല. നമ്മുടെ ഈശ്വരചേതനയെ തട്ടിയുണര്‍ത്താനും ധര്മജീവിതത്തിന് പ്രചോദനം നല്‍കാനും അവയ്ക്ക് സാധിക്കുന്നുണ്ട്.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: