ഇടുക്കി: ഇടുക്കിയില്‍ ഇടത് പൊതു സ്വതന്ത്രനായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ് ജോര്‍ജ്.
പാര്‍ട്ടി തീരുമാനമാണ് അന്തിമമെന്നും ഇടുക്കി സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ പൂത്തിയായിട്ടില്ലെന്നാണ് കെ. എം മാണി അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം പാര്‍ട്ടി നിലപാട് വ്യക്തമാക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് അറിയിച്ചു.
ഇടുക്കി ബിഷപ്പ്, കാഞ്ഞിരപ്പള്ളി ബിഷപ്പ് എന്നിവരുമായി ഫ്രാന്‍സിസ് ജോര്‍ജ് കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഫ്രാന്‍സിസ് ജോര്‍ജ് ഇടതു സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായത്.
കേരളാ കോണ്‍ഗ്രസിന്റെ സീറ്റാവശ്യം തള്ളിയാണ് ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: