ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിയില്‍ ആദ്യകുറ്റപ്പത്രം സി.ബി.ഐ വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചു. നവഭാരത് പവര്‍ ലിമിറ്റഡിനെതിരെയുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. കമ്പനിയിലെ രണ്ട് ഡയറക്ടര്‍മാര്‍ക്കെതിരെയും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കല്‍ക്കരി അഴിമതിക്കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് സി.ബി.ഐ സുപ്രീംകോടതിയുടെ പ്രത്യേക ബഞ്ചിന് സമര്‍പ്പിക്കും. കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ അഴിമതിയും സംബന്ധിച്ച അന്വേഷണം ഏപ്രില്‍ മുപ്പതിനകം പൂര്‍ത്തിയാക്കുമെന്ന് സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: