പ്രാചീനബൗദ്ധന്മാര് ജന്തുഹിംസയെ വെറുത്തു; വേദവിഹിതമായ യാഗങ്ങളെ അധിക്ഷേപിച്ചുവന്നു. ഈ യാഗങ്ങള്‍ വീടുതോറും നടത്തപ്പെട്ടും വന്നു. ഒരു തീ കത്തിക്കൊണ്ടിരിക്കും. ആരാധനയ്ക്കുള്ള സംഭാരങ്ങള്‍ അത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ യാഗങ്ങള്‍ തുടച്ചുമാറ്റപ്പെട്ടു. അവരുടെ സ്ഥാനം കൈക്കലാക്കിയത്, ഗംഭീരമായ ക്ഷേത്രങ്ങളും വിപുലങ്ങളായ ചടങ്ങുകളും പ്രൗഢന്മാരായ പുരോഹിതന്മാരും ഭാരതത്തിലിന്ന് കാണുന്ന മറ്റുള്ളതെല്ലാം തന്നെയുമാണ്. ബ്രാഹ്മണരുടെ വിഗ്രഹാരാധനയെ നശിപ്പിച്ചത് ബുദ്ധനാണെന്ന് കൂടുതല്‍ അറിവുണ്ടാകേണ്ടതായി ചിലര്‍ എഴുതിയ പുസ്തകങ്ങളില്‍ വായിച്ചു ഞാന്‍ ചിരിച്ചുപോകാറുണ്ട്. ബുദ്ധമതമാണ് ഭാരതത്തില്‍ ബ്രാഹ്ണമതവും വിഗ്രഹാരാധനയും ഉളവാക്കിയതെന്ന് അവര്‍ അറിയുന്നില്ല.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: