വൈരാഗ്യവും നിശ്ചയദാര്ഢ്യവുമുണ്ടായാല് അ പ്പോള്‍ത്തന്നെ ഭൂതകാലം നമ്മെ സംബന്ധിച്ച് അപ്രസക്തമായിത്തീരുകയാണ്. എല്ലാം ഈശ്വരനിലര്‍പ്പിച്ചു നീങ്ങുന്ന ഒരുവനെ ബന്ധിക്കാന്‍ അവന്റെ ഭൂതകാലത്തിന് കഴിയുകയില്ല. വര്‍ത്തമാന നിമിഷത്തില്‍ ഈശ്വരസാന്നിധ്യത്തിന്റെ ലഹരിനുകര്ന്ന് മേറ്റ്ല്ലാം മറന്നുനീങ്ങുന്ന അവ ന്റെ മനസ്സില്‍ ഗതകാലചിന്തകള്ക്ക് കടന്നുവരാന്‍ ഒരിടമില്ല. അവന്റെ ലോകത്തില്‍ സൗന്ദര്യസാരസര്വ്വസ്വമായ ഈശ്വരന്റെ ജന്മോഹനരൂപം സദാ നിറഞ്ഞുനില്ക്കുന്നു.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: