അല്ലയോ തമോശക്തികളേ, ഈ ഭൂമണ്ഡലത്തെ കീഴടക്കിയതുകൊണ്ട് നിങ്ങള്‍ക്ക് എന്തു ലഭിക്കാനാണ്? എന്തെങ്കിലും നേടിയാലും അത് വീണ്ടും നഷ്ടപ്പെട്ടുപോകില്ലേ? നിങ്ങള്‍ക്ക് അത് അറിയില്ലേ? നിങ്ങളുടെ മുന്‍ഗാമികളായി എത്രയോ ആസുരിക ശക്തികള്‍ ഭൂമിയില്‍ വന്നുവല്ലോ. അവരെയെല്ലാം ആ മഹാശക്തി ഇവിടെ നിന്നും നശിപ്പിച്ചുകളഞ്ഞില്ലേ. നിങ്ങളുടെ സ്ഥാനത്ത് നിങ്ങളും ദേവന്മാരുടെ സ്ഥാനത്ത് ദേവന്മാരും നിലയുറപ്പിച്ച് ലോകത്ത് ധര്‍മത്തെ സ്ഥാപിച്ചാലും.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: