പാലാ: വലവൂര്‍ ഭാരതമാത വിദ്യാലയവാര്ഷികാഘോഷവും പ്രതിഭകളെ ആദരിക്കലും പ്രമുഖ നര്‍ത്തകിയും ചലച്ചിത്രനടിയുമായ സൗമ്യ സതീഷ് നിര്‍വ്വഹിച്ചു. വിദ്യാലയ സെക്രട്ടറി ജി. രവീന്ദ്രന് നായര്‍ അധ്യക്ഷതവഹിച്ചു.
സംസ്ഥാനത്തെ മികച്ച പോള്‍വോള്‍ട്ട് പരിശീലകന് കെ.പി സതീഷ്കുമാര്‍, പ്രമുഖ പത്രപ്രവര്ത്തകന് കെ.സി രാജേഷ്, പൂര്‍വ്വവിദ്യാര്‍ത്ഥിയും എം.ബിഎ റാങ്ക് ജേത്രിയുമായ ഡോ. രാധിക ഹരി, ജലനിനിധ പുരസ്കാര ജേതാവും മികച്ച ജനപ്രതിനിധിയുമായ ജി. രണ്‍ജിത്ത് (മുത്തോലി ഗ്രാമപഞ്ചായത്ത് അംഗം) എന്നിവര്‍ ആദരം ഏറ്റുവാങ്ങി.
പ്രിന്‍സിപ്പല്‍ എസ്. നടേശന്, വിദ്യാനികേതന്‍ ഖജാന്‍ജി എം.ആര് പത്മനാഭന്, വിദ്യാലയ സമിതി പ്രസിഡന്റ് അജിത് രവികുമാര്‍, മാതൃസമിതി അധ്യക്ഷ ഗീത ബിജു, ആര്.എസ്എസ് ജില്ലാ കാര്യവാഹ് ആര്. കണ്ണന്, വിദ്യാര്‍ത്ഥി പ്രമുഖ് ആര്.ദര്‍ശന എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: