വാഷിംഗ്ടണ്‍: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം ചുറ്റി നില്‍ക്കുമ്പോഴും പൊങ്ങച്ചത്തിന് കുറവില്ലാതെ അമേരിക്ക . സിറിയ, സ്നോഡന് തുടങ്ങിയ വിഷയങ്ങളില്‍ അമേരിക്കയുമായി കൊമ്പ് കോര്‍ത്ത റഷ്യ ഉക്രൈന് വിഷയത്തില്‍ പിന്നോട്ട് പോയപ്പോള്‍ പൊങ്ങച്ചം കാണിക്കാന്‍ ധനസഹായവുമായി അമേരിക്ക രംഗത്ത് വന്നത് രാഷ്ട്രീയ നിരീക്ഷകര്‍ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. 1500 കോടി ഡോളറിന്റെ സാമ്പത്തികരക്ഷാ പാക്കേജ് റഷ്യന്‍ പ്രസിഡന്റ് പുടിന് കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ അമേരിക്ക ഉക്രൈന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധികാരണം അമേരിക്കയില്‍ സൈനികരുടെ എണ്ണം വെട്ടിച്ചുരുക്കുന്നതുള്പ്പെടെയുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനായി ഒരുങ്ങുകയായിരുന്നു. നിലുള്ള 520000 ഓളം സൈനികരില്‍ നിന്നും 450,000 ആക്കി കുറയ്ക്കാനാണ് തീരുമാനം. കാലപ്പഴക്കം ചെന്ന പോര്‍വിമാനങ്ങള്‍, നിരീക്ഷണ വിമാനങ്ങള്‍ തുടങ്ങിയവയും ഒഴിവാക്കുവാനും തീരുമാനമായി. ഇത്തരം പഴയ വിമാനങ്ങള്‍ക്ക് സംരക്ഷണ ചെലവ് മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. സൈനികരുടെ എണ്ണം കുറയ്ക്കുന്ന കാര്യം പ്രതിരോധ സെക്രട്ടറി ചക്ക് ഹേഗിലാണ് അറിയിച്ചത്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയുള്ളു. രണ്ടാം ലോകമഹായുദ്ധകാലഘട്ടത്തിന് ശേഷം അമേരിക്ക നടത്തുന്ന ഏറ്റവും വലിയ വെട്ടിക്കുറയ്ക്കല്‍ നടപടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: