ഒരാളെ നമ്മള് ശാസിക്കുന്നതും കുറ്റപ്പെടുന്നതും ഒരിക്കലും വിദ്വേഷം കൊണ്ടാകരുത്. അയാളുടെ ഉയര്‍ച്ചയെ മാത്രം ലക്ഷ്യമാക്കിയായിരിക്കണം. മറിച്ച്, നമ്മളില്‍ ദേഷ്യമോ അസൂയയോ വച്ചുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെങ്കില്‍ അയാള്‍ ചെയ്ത തെറ്റിനെക്കാള്‍ വലിയ തെറ്റാണ് നമ്മള് ചെയ്യുന്നത്. അതിലൂടെ നമ്മുടെ മനസ്സ് കൂടുതല്‍ ദുഷിക്കുന്നു. സാധകര്‍ക്ക് ഇത് ചേര്‍ന്നതല്ല. സാധന ചെയ്യുന്നത് അന്യരിലെ നന്മ മാത്രം കാണുന്നതിനുവേണ്ടിയാണ്. അതിലൂടെ മാത്രമേ നമ്മളിലെ തിന്മ നശിക്കുകയുള്ളൂ. നമ്മള് സ്നേഹത്തോടെ അവരുടെ നന്മയെ മാത്രം ലക്ഷ്യമാക്കിയാണ് ശാസിക്കുന്നതെങ്കില് അതവരെ തെറ്റില്‍നിന്നും ശരിയിലേക്ക് നയിക്കും. എന്നാല്‍ കുറ്റപ്പെടുത്തുന്നതിനുവേണ്ടി കുറ്റപ്പെടുത്തുകയാണെങ്കില്‍ അത് നമ്മുടെ മനസ്സിനെ ദുഷിപ്പിക്കും. അവരെ കൂടുതല്‍ തെറ്റുചെയ്യുവാന്‍ പ്രേരിപ്പിക്കും. വിദ്വേഷത്തെ വളര്‍ത്തും. അതു പാടില്ല.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: