ഇസ്ലാമാബാദ്: ലോകസമാധാനത്തിന് ഭീഷണിയാകുന്ന തരത്തില്‍ വളരുന്ന പാക് താലിബാന്റെ (തെഹ്രിക് ഇ താലിബാന്) തലവന്‍ അസ്മത്തുള്ള ഷഹീന് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. അസ്മത്തുള്ളയുടെ മരണം പാക്കിസ്ഥാന് സുരക്ഷാ ഏജന്‍സികള്‍ സ്ഥിരീകരിച്ചു.
പാക് താലിബാന്റെ ശക്തികേന്ദ്രമായ വടക്കന്‍ വസീരിസ്ഥാനില്‍ വച്ചാണ് അസ്മത്തുള്ള വധിക്കപ്പെട്ടത്. മിറാന്‍ഷായിലെ ദരാഹ് മാന്‍ഡി ഗ്രാമത്തിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന അസ്മത്തുള്ളയെ മറ്റൊരു കാറിലെത്തിയ അജ്ഞാതസംഘം വെടിവച്ചു വീഴ്ത്തുകയായിരുന്നു.
താലിബാന് നേതാവിന്റെ ഡ്രൈവറും സുരക്ഷാ ഉദ്യോഗസ്ഥനും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍പ്പെടുന്നു.
പാക്കിസ്ഥാനിലെ സാധാരണക്കാരനെ ഭീതിയിലാഴ്ത്തിയ താലിബാന് നിരയിലെ ഏറെ തന്ത്രശാലിയായ ഭീകരനായാണ് അസ്മത്തുള്ള വിലയിരുത്തപ്പെട്ടിരുന്നത്.
എത്രയും വേഗം പിടികൂടേണ്ട 20 ഭീകരരെ ഉള്‍പ്പെടുത്തി പാക് സൈന്യം പുറത്തുവിട്ട പട്ടികയില്‍ പ്രധാനികൂടിയാണ് ഇയാള്‍. അസ്മത്തുള്ളയുടെ തലയ്ക്ക് 1,20,000 ഡോളര്‍ വിലയുമിട്ടിരുന്നു.
നവംബറില്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഹക്കീമുള്ള മസൂദ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പാക് താലിബാന്റെ താത്കാലിക തലവനായി നിയോഗിക്കപ്പട്ട അസ്മത്തുള്ളയാണ് സര്‍ക്കാരുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: