കെയ്റോ: പ്രധാനമന്ത്രി ഹസീം ബെബ്ലാവി നയിക്കുന്ന ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ രാജി വച്ചെന്ന് റിപ്പോര്‍ട്ടുകള്‍.
എന്താണ് കാരണമെന്ന് വ്യക്തമാക്കാതെയാണ് ബെബ്ലാവി പ്രതീക്ഷിക്കാതെയുള്ള രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്ന് പ്രദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജി ഇന്ന് പ്രസിഡന്റിന് കൈമാറും. ബെബ്ലാവിയുടെ രാജി പ്രസിഡന്റ് അദ്ലി മന്‍സൂര്‍ സ്വീകരിക്കുകയും പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഹൗസിംഗ് മന്ത്രിയായിരുന്ന ഇബ്രാഹിം മഹ്ലേബിനോട് നേരിട്ട് ആവശ്യപ്പെടുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ജനാധിപത്യ രീതിയില്‍ അധികാരമേറ്റ ആദ്യ പ്രസിഡന്റ് മുഹമ്മദ് മുര്‍സി പ്രഷോഭത്തെ തുടര്‍ന്ന പുറത്താക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ബെബ്ലാവി പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: