കൊച്ചി: ഗ്ലോബല്‍ ആയുര്‍വ്വേദ ഫെസ്റ്റിവലിന്റെ ഭാഗമായി കെ.എസ്.ഐ.ഡി.സി യോടൊപ്പം സംഘടിപ്പിച്ച അന്താരാഷ്ട്ര ബിസിനസ്സ് മീറ്റിന്റെ രണ്ടാം ദിവസമായ ഇന്നലെ കെ.എസ്.ഐ.ഡി.സിയും വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി ആറ് ധാരണാ പത്രങ്ങള്‍ ഒപ്പുവെച്ചു.
കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍ അരുണാ സുന്ദരരാജനും റഷ്യയില്‍ നിന്നുള്ള അനിത കസിത് ആര്കെസ, സ്ലോവീനിയയില്‍ നിന്നുള്ള സ്മാജോ സബിച്, നേപ്പാളിന് നിന്നുള്ള അജയ് ബി. ദര്ഭനങ്ക്, ഫ്രാന്‍സില്‍ നിന്നുള്ള ജെറാര്‍ഡ് പോഗ്രാന്ഡ്, ബ്രിട്ടനില്‍ നിന്നുള്ള ഡോക്ടര്‍ ഷൈനി ജോസഫ്, കാനഡ യില്‍ നിന്നുള്ള റാം എന്നിവരുമായാണ് തമ്മിലാണ് ധാരണാ പത്രങ്ങള്‍ ഒപ്പുവെച്ചത്.
ഇതിന് പുറമെ കേരളത്തിലെ പ്രമുഖ ആയൂര്‍വ്വേദ ബ്രാഞ്ചുകളായ ധാത്രി ആയൂര്‍വ്വേദ, പങ്കജ കസ്തൂരി, പുനര്‍നവ, കീയര്‍ കേരളം എന്നിവയും വിവിധ അന്താരാഷ്ട്ര കമ്പനികളുമായി ധാരണാ പത്രങ്ങള്‍ ഒപ്പുവെച്ചു.
ഗവേഷണം, ആയൂര്‍വ്വേദ വിദ്യാഭ്യാസം, ചികിത്സ, ഉത്പാദനം എന്നീ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ പുതിയ വ്യവസായ ധാരണകള്‍ സഹായകമാകും.
ചടങ്ങില്‍ സംസാരിച്ച കെ.എസ്.ഐ.ഡി.സി. എം.ഡി. ആയൂര്‍വ്വേദത്തിന് മുന്നിലെ സാദ്ധ്യതകളും ഒപ്പം പ്രതിബന്ധങ്ങളും കാണേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു.
പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനായി ശക്തമായൊരു വ്യവസായ മേഖലയും ഒപ്പം ഒരു വിജ്ഞാന ശൃംഖലയും പടുത്തുയര്‍ത്തേണ്ടതുണ്ട്. ആയൂര്‍വ്വേദത്തിന്റെ വികസനത്തിനായി അന്താരാഷ്ട്ര തലത്തില്‍ വേണ്ടവിധം പ്രചരണം നടത്താന്‍ ഇതുവരെ സാധിക്കാത്ത നമുക്ക് ഈ വ്യവസായത്തെ രാജ്യത്തിന്റെ അതിരുകള്‍ക്കപ്പുറത്ത് ഉയര്‍ത്തിക്കാട്ടാന്‍ ഗ്ലോബല്‍ ആയൂര്‍വ്വേദ ഫെസ്റ്റിവല്‍ സഹായകമായിരിക്കുകയാണ്. അരുണാ സുന്ദരരാജന് പറഞ്ഞു.
ആയൂര്‍വ്വേദത്തിന് വലിയ പ്രധാന്യം കല്‍പ്പിക്കാതിരുന്ന രാജ്യങ്ങളില്‍ പോലും ഈ ചികിത്സാ രീതിക്ക് വേരോട്ടം ഉണ്ടായിരിക്കുന്നു എന്നത് സ്വാഗതാര്‍ഹമാണ്. അരുണാ സുന്ദരരാജന് പറഞ്ഞു.
ആയൂര്‍വ്വേദത്തിന് പ്രചാരം ഏറിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളായ ശ്രീലങ്ക, ഭൂട്ടാന് എന്നീ രാജ്യങ്ങള്‍ വരും വര്‍ഷങ്ങളിലെ ഗ്ലോബല്‍ ആയൂര്‍വ്വേദ ഫെസ്റ്റിവല്‍ സംരംഭങ്ങള്‍ക്ക് വേദിയാകാന്‍ സാധിച്ചാല്‍ നന്നായിരിക്കുമെന്ന് യു.എന്‍.ഡി.പി.യുടെ ജോണ്‍ സാമുവെല്‍ അഭിപ്രായപ്പെട്ടു. ജെറൊഗി ബ്ലാഷ്കൊ (ഹംഗറി), ഡോക്ടര്‍ സജികുമാര്‍, ധാത്രി ആയൂര്‍വ്വേദ, ഡോക്ടര്‍ അന്‍വര്‍, പുനര്‍നവ, ഡോക്ടര്‍ റാം മോഹന്‍, സി.സി.ഐ.എന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: