തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതി തെറ്റായ വികസന മാതൃകയാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തിലാണ് സുധീരന് നയം ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.
വി.എസ്.അച്യുതാനന്ദന് പറ്റിയ തെറ്റാണത്. മതിയായ പഠനം നടത്താതെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വിമാനത്താവളത്തിന് അനുമതി നല്‍കിയത്. ആ തെറ്റ് യുഡിഎഫ് സര്‍ക്കാരും ചെയ്തു. ആറന്മുള വിഷയം സങ്കീര്‍ണമാണ്. എളുപ്പം പരിഹരിക്കാനാവില്ല. കെപിസിസിയില്‍ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമാണുള്ളത്.തത്വത്തിലുള്ള അംഗീകാരം തെറ്റുകള്‍ക്ക് ഇടവരുത്തും. ആറന്മുള ആവര്‍ത്തിച്ചാല്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യം വരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: