ശരീരവും മനസ്സും നിങ്ങളുടെയല്ല എങ്കില്‍ക്കൂടി ഇവയുടെ പരിമാണത്തിനപ്പുറമുള്ള ചില കാര്യങ്ങളെക്കൂടി നോക്കിക്കാണേണ്ടതുണ്ട്. ആ പരിമാണം, മനസ്സിന്റെയും ശരീരത്തിന്റെയും പരിമിതികള്‍ക്കപ്പുറമുള്ള ആ പരിമാണം, അനുഭവേദ്യമാക്കുവാന്‍ കഴിഞ്ഞില്ല എന്നിരിക്കട്ടെ. എങ്കില്‍ ആ മനുഷ്യരൂപം നിങ്ങള്‍ക്കായി പാഴാക്കപ്പെട്ടിരിക്കുകയാണ്.
എന്തെന്നാല്‍, ഉണ്ണാന്‍, ഉറങ്ങാന്‍ പ്രത്യുത്പാദനം നടത്താന്‍, മരിക്കാന്‍ ഇങ്ങനെയുള്ള ഒരു രൂപത്തിന്റെ, ശരീരത്തിന്റെ, ആവശ്യമില്ല. ഈ തരത്തിലുള്ള ബുദ്ധിശക്തികളുടെ ആവശ്യമില്ല. ഏത് പുഴുവും കീടവും പക്ഷിയും മൃഗവും ഇക്കാര്യങ്ങള്‍ – ഉറക്കം, തീറ്റ, പ്രജനനം, മരണം, ഇവ നൈപുണ്യത്തോടെ ചെയ്യുന്നുണ്ട്. ഇല്ലേ? നിങ്ങള്‍ അവയോട് ഇക്കാര്യങ്ങളില്‍ മത്സരിക്കാന്‍ ആളല്ല. തങ്ങളുടെ ശരീരഭാരത്തെക്കാള്‍ ആയിരമിരട്ടി ഭക്ഷണം ഒരു ദിവസം കൊണ്ട് അകത്താക്കാന്‍ കഴിവുള്ള പൂക്കളും പുഴുക്കളും കീടങ്ങളുമുണ്ട്. അതായത് നിങ്ങള്‍ക്ക് അമ്പതു കിലോ ഭാരമുണ്ടെങ്കില്‍ അവയോട് മത്സരിക്കാന്‍, അമ്പത് ടണ്‍ ഭക്ഷണം കഴിക്കണം. നല്ലയൊരു വിരുന്നുതന്നെയായിരിക്കും അത്. അല്ലേ? നിങ്ങള്‍ ക്കൊരു ശരീരമുണ്ട്. ആവശ്യത്തിനപ്പുറം ഒരല്പം ആഹാരം കൂടുതല്‍ കഴിച്ചാല്‍ അതിന് നേരെ ശൗചാലയത്തിലേക്കോ ഡോക്ടറുടെ അടുത്തേക്കോ പോകേണ്ടിവരുന്നു. അതാണ് നിങ്ങളുടെ ശരീരപ്രകൃതി. അതായത്, തീറ്റയുടെ കാര്യത്തില്‍ നിങ്ങള്‍ മത്സരിക്കാനാളല്ല.
– ജഗ്ഗിവാസുദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: