കൊച്ചി: ശാസ്ത്ര ഗവേണത്തിലെ സത്ഫലങ്ങള്‍ ഫയലുകളില്‍ കെട്ടിവയ്ക്കാനുള്ളതല്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ഗവേഷണ ഫലങ്ങള്‍ അറിയാനും പ്രയോഗത്തില്‍ വരുത്താനുമുള്ള അവകാശം പൊതുജനങ്ങള്‍ക്ക് ഉണ്ടെന്നകാര്യം മറക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചി സര്‍വകലാശാലയിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് ഡയറക്ടറേറ്റും സെന്റര്‍ ഫോര്‍ സയന്‍സ് കമ്മ്യൂണിക്കേഷനും ചേര്‍ന്ന് നടത്തുന്ന ദേശീയ ശാസ്ത്ര പത്രപ്രവര്‍ത്തന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലത്തിെന്റ മാറ്റങ്ങളനുസരിച്ച് വിദ്യാഭ്യാസത്തില്‍ കംപ്യൂട്ടറിന് പരമമായ പ്രാധാന്യം നല്‍കണമെന്നും അത്തരമൊരു ഡിജിറ്റല്‍ വിപ്ലവം ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ശക്തിയാക്കി മാറ്റാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാല്‍നൂറ്റാണ്ട് മുമ്പ് പഠിച്ച അറിവ് പുസ്തക രൂപത്തില്‍ ഇപ്പോഴും തുടരുന്നതാണ് നമ്മുടെ ദുരവസ്ഥ. അതുകൊണ്ടുതന്നെ അന്തര്‍ദേശീയ തലത്തില്‍ നമ്മുടെ സമര്‍ത്ഥരായ ഗവേഷണ വിദ്യാര്‍ത്ഥികള്‍പോലും രണ്ടാംതട്ടില്‍ നില്‍ക്കേണ്ട അവസ്ഥ വരുന്നു. ഈ സ്ഥിതി മാറണം. പാഠ്യപദ്ധതികള്‍ പരമ്പരാഗത രീതിയില്‍നിന്ന് മാറ്റി നാളത്തെ സമൂഹത്തിന് എന്തു പ്രയോജനം കിട്ടുമെന്ന ലക്ഷ്യം മുന്നില്‍ക്കണ്ടു വേണം ചിട്ടപ്പെടുത്തേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സലര്‍ (ഇന്‍-ചാര്‍ജ്) ഡോ. കെ.പൗലോസ് ജേക്കബ് അധ്യക്ഷത വഹിച്ചു.
സര്‍വകലാശാലയിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് ഡയറക്ടറും സെന്റര്‍ ഫോര്‍ സയന് കമ്മ്യൂണിക്കേഷന്‍ കോ-ഓര്‍ഡിനേറ്ററുമായ ഡോ. എസ്. അനില്‍കുമാര്‍ എഡിറ്റ് ചെയ്ത ‘ശാസ്ത്രം വരുന്ന വഴികള്‍’ രജിസ്ട്രാര്‍ (ഇന്‍-ചാര്‍ജ്) ഡോ. കെ. സാജനു നല്‍കിക്കൊണ്ട് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രകാശനം ചെയ്തു. സംസ്ഥാന സയന്‍സ് ജേര്‍ണലിസം അവാര്‍ഡ് ജേതാവ് ഡോ. അനില്‍ വടവാതൂര്‍, ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ ജോയിനൃ ഡയറക്ടര്‍ ഡോ. വി. അജിത് പ്രഭു എന്നിവരെ മന്ത്രി ആദരിച്ചു. ഡോ. വി. അജിത് പ്രഭു മുഖ്യപ്രഭാഷണം നടത്തി.
ഉദ്ഘാടന ചടങ്ങില്‍ ഡോ. എസ്. അനില്‍കുമാര്‍, അപ്ലൈഡ് കെമിസ്ട്രി പ്രഫ. ഡോ. കെ. ഗിരീഷ് കുമാര്‍, ലോക്കല്‍ ഫണ്ട് ഓഡിറ്റ് ജോയിനൃ ഡയറക്ടര്‍ കെ.വി. അനില്‍കുമാര്‍, ജി. സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: