ഗീത പഠിക്കുംവരെ കൃഷ്ണനെ മനസ്സിലാക്കുക സാധ്യമല്ല; കാരണം, സ്വന്തം ഉപദേശത്തിന്റെ മൂര്ത്തീഭാവമായിരുന്നുതാന്. ഓരോ അവതാരവും ഏതുപദേശങ്ങള് നല്കുവാന് വന്നുവോ അവയുടെ ജീവത്തായ ദൃഷ്ടാന്തമായിരുന്നു. ഗീതോപദേഷ്ടാവായ കൃഷ്ണന് സ്വജീവിതത്തിലാകമാനം ആ ദിവ്യഗീതത്തെ മൂര്ത്തിമത്താക്കി. അനാസക്തിയുടെ മഹത്തായ ദൃഷ്ടാന്തമായിരുന്നു താന്‍. കൃഷ്ണന് തന്റെ സിംഹാസനം വെടിഞ്ഞിട്ട് പിന്നെ അതിനെപ്പറ്റി ചിന്തിച്ചേയില്ല. ഭാരതനേതാവായ അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് രാജാക്കന്മാര് സ്വന്തം സിംഹാസനം വെടിഞ്ഞിട്ട് പിന്നെ അതിനെപ്പറ്റി ചിന്തിച്ചേയില്ല. എങ്കിലും ഒരിക്കലും സ്വയം രാജാവാകാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. ഗോപികളോട് ചേര്‍ന്ന് ലീലാലോലനായിക്കഴിഞ്ഞ വെറും കൃഷ്ണനാണ് അവിടുന്ന് എന്നും അതേ കൃഷ്ണന്. അഹോ! ആ ജീവിതത്തിലെ ഏറ്റവും അത്ഭുതവും ദുര്‍ഗ്രഹവുമായ ഒരു ഘട്ടം! അത് അങ്ങേ അറ്റത്തെ ബ്രഹ്മചര്യവും പരിശുദ്ധിയും കൈവന്നവനല്ലാതെ മറ്റാരും മനസ്സിലാക്കാനേ ഒരുമ്പെടരുത്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: