തിരുവനന്തപുരം: വിദേശരാജ്യങ്ങളിലെ കള്ളപ്പണം ഇന്ത്യയിലെത്തിക്കാന്‍ പ്രത്യേക ദൗത്യസേന രൂപീകരിക്കുമെന്ന് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി. ചായ് പെ ചര്‍ച്ചക്കിടെ ചോദ്യത്തിന് വിഡിയോ കോണ്‍ഫറന്‍സിലൂടെ മറുപടി പറയുകയായിരുന്നു അദ്ദേഹം. കള്ളപ്പണം തടയാന്‍ നിയമം കൊണ്ടുവരും. നിയമാനുസൃതം നികുതി അടയ്ക്കുന്നവര്‍ക്ക് സമ്മാനം നല്‍കും. ബിജെപി അധികാരത്തില്‍ വന്നാല്‍ കള്ളപ്പണം നിക്ഷേപിക്കുന്നവര്‍ക്ക് ശിക്ഷയും സത്യസന്ധത പുലര്‍ത്തുന്നവര്‍ക്ക് സമ്മാനവും നല്കുന്ന ഒരു പുതിയ സംസ്കാരം ഉണ്ടാക്കും.
ആഭ്യന്തര സുരക്ഷയ്ക്ക് ശക്തമായ നിയമം ഉണ്ടാക്കണമെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് മോദിയുടെ ഉത്തരം. ഭീകരവാദികളെ നേരിടുന്ന കാര്യത്തില്‍ എപ്പോഴും രണ്ടുചുവടു മുന്നിലായിരിക്കണം,മോദി പറഞ്ഞു.
പുരോഗതി രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഉണ്ടാകണം. പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലുണ്ടായ പുരോഗതി തന്നെ കിഴക്കന്‍ സംസ്ഥാനങ്ങളിലും വരണമെന്നും വികസനത്തെക്കുറിച്ച് ബീഹാറിലെ ചായക്കടയില്‍ നിന്നും ഉയര്‍ന്ന ചോദ്യത്തിനുത്തരമായി മോദി പറഞ്ഞു.
ബിരുദംകൊണ്ടു മാത്രം കാര്യമില്ല. നൈപുണ്യ വികാസത്തിനാണ് ഓരോ രാജ്യവും മുന്‍തൂക്കം നല്‍കേണ്ടത്. മോദി തന്റെ വിദ്യാഭ്യാസ കാഴ്ചപ്പാട് വിശദീകരിച്ചു.
ഒരു രാജ്യത്തിന്റെ ആഗോള വികസനത്തിന് റോഡ്, റെയില്‍ എന്നിവ മര്‍മപ്രധാനമാണ്. റോഡ്, റെയില്‍ സംവിധാനങ്ങള്‍ ആധുനികവത്കരിക്കാനുള്ള നടപടി അത്യന്താപേക്ഷിതമാണ്.
സര്‍വകലാശാലകളില്‍ ഗവേഷണങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കണം. ഗവേഷണവും കണ്ടുപിടുത്തവുമില്ലാതെ ഒരു രാജ്യത്തിനും മുന്നോട്ടുപോകാനാകില്ല. പല വികസിത രാജ്യങ്ങളിലും നയരൂപീകരണത്തില്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. രാജ്യത്തെ നദികളെ തമ്മില്‍ ബന്ധിപ്പിക്കുക എന്ന വാജ്പേയിയുടെ സ്വപ്നം പൂര്‍ത്തീകരിക്കണമെന്ന് ആഗ്രഹമുണ്ട്. അതിന് സര്‍വകലാശാലകളുടെ പങ്കാളിത്തം എന്തുകൊണ്ട് തേടിക്കൂടാ,മോദി ചോദിച്ചു.
സര്‍ക്കാര്‍, കോര്‍പ്പറേറ്റ് ജോലി സംസ്കാരത്തില്‍ ഇന്ന് വിടവുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സംസ്കാരം കൂടുതല്‍ മികവുറ്റതാകണം. സാധാരണക്കാരും സര്‍ക്കാര്‍ ജീവനക്കാരും ഒരുമിച്ചു പ്രവര്‍ത്തിക്കണം. അതുപോലെ സര്‍ക്കാരും കോര്‍പ്പറേറ്റുകളും തമ്മില്‍ ഐക്യമുണ്ടാകണം,മോദി ചൂണ്ടിക്കാട്ടി. അശോക ചക്രവര്‍ത്തിയുടെ പ്രവര്ത്തനമില്ലായിരുന്നെങ്കില് ഇന്നത്തെ ഇന്ത്യ ഉണ്ടാകുമായിരുന്നോ?ശിവജിയെ മറന്നുകൊണ്ട് പ്രവര്‍ത്തിക്കാനാകുമോ? ചാണക്യന്റെ അര്‍ഥശാസ്ത്രത്തിന് പ്രസക്തി ഇന്നുമില്ലേ?മോദി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: