ഈ അവതാരത്തിന്, നീ അദ്ഭുതങ്ങള്‍ എന്ന് നാമകരണം ചെയ്തിട്ടുള്ള ഏത് കാര്യവും നിറവേറ്റാന്‍ സാധിക്കും. പക്ഷേ, എന്റെ അവതാരോദ്ദേശം ഈ അദ്ഭുതങ്ങള്‍ മാത്രമല്ല. അവ ഈശ്വരനിലേക്ക് നിന്റെ ശ്രദ്ധ തിരിക്കാനുള്ള ഉപായങ്ങളാണ്, മറിച്ച്, ശാസ്ത്രത്തിന്റെയും മനുഷ്യന്റെയും കഴിവുകള്‍ക്കതീതമായി ചിലതുണ്ടെന്ന് നിന്നെ ബോധ്യപ്പെടുത്താനാണ്. എന്റെ ഏറ്റവും വലിയ ചമത്കാരങ്ങള്‍ നിര്‍വഹിക്കാന്‍ വേണ്ടി ഞാന്‍ നിങ്ങളുടെ ഇടയില്‍ വിഹരിക്കുന്നു. നിന്റെ ഹൃദയപരിവര്‍ത്തനമാണ് എന്റെ ഏറ്റവും വലിയ ചമത്കാരം. ഞാന്‍, നിന്നെ രൂപപ്പെടുത്തി എടുക്കുന്നു. ശാസിക്കുന്നു. കളിയാക്കുന്നു. ആശ്വസിപ്പിക്കുന്നു, കരയിക്കുന്നു. കണ്ണീര് തുടയ്ക്കുന്നു. അടിമുടി പിടിച്ചു കുലുക്കുന്നു. അമ്പരപ്പിക്കുന്നു. ചോദ്യങ്ങള്‍ക്ക് ഉത്തരം തരുന്നു. നിന്നോടുള്ള അതിയായ സ്നേഹത്താല്‍ ഞാന്‍ നിന്നെ ഒരു ചെറിയ മാറ്റത്തിന്റെ പ്രക്രിയയ്ക്ക് വിധേയയാക്കുന്നു. നിന്റെ ‘അഹം’ കാരത്തെ പുറത്തേക്ക് വലിച്ചെടുത്ത് നശിപ്പിച്ചുകളയുന്നു. നിന്റെ കണ്ണുകള്‍ തുറപ്പിച്ച്, എന്നെ ദര്‍ശിക്കാന്‍, നിന്നെ യോഗ്യയാക്കുന്നു. ഈ അവതാരം വ്യര്‍ഥമാകുകയില്ല. എല്ലാപേരെയും ഈശ്വരോന്മുഖരാക്കുകയാണ് ഈ അവതാരോദ്ദേശം. നിന്റെ ഹൃദയം ഭക്തിയാല്‍ ഉരുകുന്നത് ദര്‍ശിക്കുന്നതുവരെ ഞാന്‍ എന്റെ ഈ പ്രയത്നം തുടര്‍ന്നുകൊണ്ടിരിക്കും. ഒരിക്കല്‍ എന്റെ ദൃഷ്ടികള്‍ നിന്നില്‍ പതിഞ്ഞുകഴിഞ്ഞാല് നിന്റെ പരിവര്‍ത്തനം ഉറപ്പാക്കാതെ ഞാന്‍ തന്നെ വിട്ടിട്ടുപോകുകയേ ഇല്ല.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: