വേദങ്ങള്‍, വ്യാകരണം, ജ്യോതിഷം തുടങ്ങിയവയെല്ലാം രണ്ടാകിട (അപരാവിദ്യ). അക്ഷരത്തെ സാക്ഷാത്കരിക്കാന്‍ ഉതകുന്നതത്രേ പരാവിദ്യ. സാക്ഷാത്കരിച്ചവരാണ് വേദത്തില്‍ കാണുന്ന സിദ്ധന്മാര്, ഋഷിമാര്‍, ഒരു മാതൃകയുടെ, വര്‍ഗത്തി ന്റെ പേരാണ് ഋഷിയെന്നത് എന്ന് നമുക്ക് മനസ്സിലാക്കാം. യഥാര്‍ഥ ഹിന്ദുക്കള്‍ എന്ന നിലയ്ക്ക് നാമോരോരുത്തനും ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ഋഷിയാകുമെന്നത്രേ പ്രതീക്ഷ. അങ്ങനെയാവുകയാണ് ഹിന്ദുവിന്റെ മോക്ഷം. സിദ്ധാന്തങ്ങളിലുള്ള വിശ്വാസമല്ല, ആയിരം ക്ഷേത്രങ്ങളില്‍ പോകലല്ല, ലോകത്തിലുള്ള നദികളിലെല്ലാം കുളിക്കലുമല്ല, മന്ത്രദ്രഷ്ടാവായ ഋഷിയാകലത്രേ സ്വാതന്ത്ര്യവും മോക്ഷവും.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: