ശ്ലോകം: 38
ആദിതേയഃ കാശ്യപശ്ച വടുരൂപീ പടുതമഃ
മഹാബലി ബലധ്വംസീ വാ മനോ യാചകോ വിഭുഃ
145: ആദിതേയഃ – അദിതിയുടെ പുത്രനായി ജനിച്ചവന്. പാലാഴി മഥനം കഴിഞ്ഞുണ്ടായ ദേവാസുരയുദ്ധത്തില്‍ മരി ച്ച അസുരരെ ശു ക്രാചാര്യര് മൃതസഞ്ജീവനി എ ന്ന വിദ്യകൊണ്ട് ജീവിപ്പിച്ചു. ജീ വന്‍ തിരിച്ചുകിട്ടിയ മഹാത്മാവും മഹാബലിയുമായി അസുരരാജാവ് വിശ്വജിത് എന്ന യാഗം നടത്തി ശക്തിയാര്‍ജിച്ചു. മഹാബലി എന്ന് പ്രസിദ്ധനായ അദ്ദേഹം ധര്‍മിഷ്ഠനായിരുന്നു. അദ്ദേഹത്തെ തോല്‍പ്പിച്ച് സ്വര്‍ഗം കൈവശപ്പെടുത്താന്‍ ദേവന്മാര്ക്ക് കഴിവുണ്ടായിരുന്നില്ല. മഹാബലി മൂന്നുലോകങ്ങള്‍ക്കും അധിപതിയായി വളര്‍ന്നു. തന്റെ സന്താനങ്ങള്‍ അധികാരഭ്രഷ്ടരായതില് അദിതി ദേവി ദുഃഖിതയായി. ദേവി ഭര്‍ത്താവായ കാശ്യപനോട് ദുഃഖനിവൃത്തിക്കുള്ള മാര്‍ഗം ആരാഞ്ഞു. അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ച് പയോവ്രതമനുഷ്ഠിച്ചു. വ്രതം അവസാനിച്ചപ്പോള്‍ വിഷ്ണുഭഗവാന് അദിതിക്ക് മുന്നില്‍ പ്രത്യക്ഷനായി. ‘ഞാന്‍ നിന്റെ മകനായി ജനിക്കുന്നുണ്ട്’ എന്നുപറഞ്ഞുമറഞ്ഞു. പറഞ്ഞപ്രകാരം ഭഗവാന് അദിതിയുടെയും കാശ്യപന്റെയും മകനായി ജനിച്ചു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: