കൊച്ചി: 2013 2014 സാമ്പത്തിക വര്‍ഷത്തില്‍ ഒമ്പത് മാസത്തിനുള്ളില്‍ ആക്സിസ് ബാങ്ക് 4375 കോടി രൂപയുടെ ലാഭം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനമാണ് വര്‍ധന. നടപ്പുസാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലെ മാത്രം അറ്റാദായം 1604 കോടി രൂപയാണ്. 19 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയത്.
സേവിങ്ങ്സ് ബാങ്ക് നിക്ഷേപം 21 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 69,627 കോടി രൂപയായി ഉയര്‍ന്നുവെന്ന് ബാങ്ക് വെളിപ്പെടുത്തുന്നു. റീടെയ്ല്‍ ടേം ഡെപ്പോസിറ്റില്‍ 38 ശതമാനം വര്‍ധനവാണ് ഉണ്ടായത്. കറന്റ് അക്കൗണ്ടില്‍ അഞ്ച് ശതമാനം മാത്രം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 42,072 കോടി രൂപ.
ഡിസംബര്‍ 31 ലെ കണക്ക് പ്രകാരം ബാലന്‍സ് ഷീറ്റ് 13 ശതമാനം വളര്ച്ചയാണുള്ളത്്. 3,59,450 കോടി രൂപ. വായ്പ ഇനത്തില്‍ 18 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2,11,467 കോടി രൂപ. ഇക്കാലയളവില്‍ കോര്‍പ്പറേറ്റ് ബോണ്ടുകളില്‍ നിക്ഷേപിച്ചത് 13,514 കോടി രൂപയാണ്.
ബാങ്കിന്റെ ഓപ്പറേറ്റിങ്ങ് പ്രോഫിറ്റ് നടപ്പ് സാമ്പത്തിക വര്‍ഷം ഒമ്പത് മാസത്തില്‍ 8,208 കോടി രൂപയായി. കഴിഞ്ഞവര്‍ഷം ഇത് 6503 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം മൂന്നാം പാദത്തില്‍ 2362 കോടി രൂപയായിരുന്നു ഓപ്പറേറ്റിങ്ങ് പ്രോഫിറ്റെങ്കില് നടപ്പ് വര്‍ഷം അത് 2615 കോടി രൂപയായി ഉയര്‍ന്നിട്ടണ്ട്.
മൂന്നാം പാദത്തില്‍ 96 പുതിയ ശാഖകളും 532 എടിഎമ്മുകളും തുറന്നു. 2321 ശാഖകളും 12,328 എടിഎമ്മുകളും ആണ് ഇപ്പോള്‍ ബാങ്കിനുള്ളത്. ചൈനയില്‍ ആദ്യം ശാഖ തുറന്ന സ്വകാര്യ ബാങ്ക് ആക്സിസാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: