മുംബൈ: ബഹുബ്രാന്റ് മേഖലയിലെ വിദേശ നിക്ഷേപം പിന്‍വലിക്കണമെന്ന ദല്‍ഹി സര്‍ക്കാരിന്റെ തീരുമാനം പരുഷവും നിരുത്തരവാദപരവുമാണെന്ന് കേന്ദ്രവാണിജ്യ മന്ത്രി ആനന്ദ് ശര്‍മ്മ. ഇന്ത്യ ആരുടേയും ചൊല്‍പ്പടിക്കു നില്ക്കുന്ന രാജ്യമല്ല, നയ തീരുമാനങ്ങള്‍ പുന:പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ തീരുമാനം പുന:പരിശോധിക്കണം, ബഹു ബ്രാന്റ്ചില്ലറ വ്യാപാര മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കണമെന്നും ആനന്ദ് ശര്‍മ്മ ആവശ്യപ്പെട്ടു. നയങ്ങള്‍ക്ക് അംഗീകാരം നല്കിയതിനുശേഷം അത് വിജ്ഞാപനം ചെയ്യേണ്ടതുണ്ട്. ഇത്തരം നയങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദല്‍ഹി സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തെ പിറകോട്ട് നയിക്കുന്നതാണ്. ന്യൂനപക്ഷമാണ് ഇതിനെ പിന്തുണയ്ക്കുന്നത്. നിരുത്തരവാദപരവും, പരുഷവുമാണ് ദല്‍ഹി സര്‍ക്കാരിന്റെ തീരുമാനമെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു. ഉത്തരവാദപ്പെട്ട ഒരു സര്‍ക്കാര്‍ ഇത്തരം നയങ്ങള്‍ സ്വീകരിക്കില്ലെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു.
വിദേശനിക്ഷേപത്തിന് അംഗീകാരം നല്‍കിക്കൊണ്ടുള്ള ഷീലാ ദീക്ഷിത് സര്‍ക്കാരിന്റെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേജ്രിവാള് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. വാള്‍മാര്‍ട്ട് പോലുള്ള വമ്പന്‍ കമ്പനികള്‍ ഇന്ത്യയില്‍ ചുവടുറപ്പിക്കുന്നത് വലയതോതിലുള്ള തൊഴില്‍ നഷ്ടത്തിന് ഇടയാക്കുമെന്നാണ് ആംആദ്മി സര്‍ക്കാരിന്റെ വാദം. എഫ്ഡിഐ പിന്‍വലിക്കാന്‍ വാണിജ്യ മന്ത്രാലയം യാതൊരു കാരണവും കാണുന്നില്ലെന്നും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോടൊപ്പം കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കുമെന്നും ശര്‍മ്മ അവകാശപ്പെട്ടു. ന്യൂനപക്ഷമായ ഒരു സര്‍ക്കാര്‍ നടപ്പിലാക്കുന്ന തീരുമാനം പുന:പരിശോധിക്കുമോ എന്നാണ് ഇപ്പോഴുള്ള ചോദ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഹുബ്രാന്റ് ചില്ലറ വ്യാപാര രംഗത്ത് 51 ശതമാനം വിദേശ നിക്ഷേപം നടപ്പാക്കിക്കൊണ്ട് 2012 സപ്തംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന 12 സംസ്ഥാനങ്ങളടക്കം എഫ് ഡി ഐ യെ സ്വാഗതം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: