ബംഗളൂര്: ഐടി കമ്പനികളില്‍ പ്രമുഖ സ്ഥാനത്തുള്ള ഇന്‍ഫോസിസിന്റെ മൂന്നാം പാദ പ്രവര്‍ത്തനലാഭത്തില്‍ വര്‍ധന. കമ്പനിയുടെ തലപ്പത്തുള്ളവര്‍ കൂട്ടരാജി വച്ച സാഹചര്യത്തിലും ഇന്‍ഫോസിസിന് ലാഭമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നതാണ് മറ്റൊരു പ്രത്യേകത. 2875 കോടി രൂപയാണ് ഇന്‍ഫോസിന്റെ ലാഭം. അതായത് മുന്‍ വര്‍ഷത്തേക്കാള്‍ 21 ശതമാനം ലാഭമാണ് ഇന്‍ഫോസിസ് ഇത്തവണ കൊയ്തിരിക്കുന്നത്.
2875 കോടിരൂപയാണ് കമ്പനിയുടെ മൊത്തലാഭം. വില്‍പ്പനയില്‍ 13, 026 കോടി രൂപയുടെ ലാഭവും നേടി. ലാഭവിഹിതം കുറഞ്ഞുവന്നിരുന്ന ഇന്‍ഫോസിസില്‍ കഴിഞ്ഞ പാദത്തിലും വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഈ പാദത്തില്‍ കമ്പനി 10 മുതല്‍ 12 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഈ രംഗത്തുനിന്നുള്ള വിദഗ്ദര്‍ നേരത്തെ വിലയിരുത്തിയിരുന്നു.കമ്പനിയുടെ ഡോളര്‍ വരുമാനത്തിലും വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
2 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.2100 മില്യണ്‍ ഡോളറാണ് ഊ പാദത്തില്‍ കമ്പനി നേടിയത് .2066 മില്യണ്‍ ഡോളര്‍ ആണ് കഴിഞ്ഞ പാദത്തില്‍ കമ്പനി നേടിയിരുന്നത്. പ്രതീക്ഷിച്ച ഉയര്‍ച്ചയിലാണെന്നും വളര്‍ച്ചയില്‍ ആത്മവിശ്വാസമുണ്ടെന്നും കമ്പനി പ്രതിനിധി അറിയിച്ചു. ആഗോള സാമ്പത്തിക മേഖല ഇനിയും മെച്ചപ്പെടുമെന്നും നിക്ഷേപകര്‍ ആത്മവിശ്വാസത്തിലാണെന്നും സിഇഒ എസ്ഡി ഷിബുലാല്‍ വ്യക്തമാക്കി.
ഏപ്രില്‍ മുതല്‍ ജിവനക്കാരുടെ ശബളം വര്‍ധിപ്പിക്കുന്നതിനെ പറ്റി ആലോചനയുണ്ടെന്ന് എന്‍ ആര് നാരായണമൂര്‍ത്തി വ്യക്തമാക്കി.1 ലക്ഷത്തി അന്‍പത്തി എട്ടായിരം ജീവനക്കാരാണ് ഇന്‍ഫോസിസിലുള്ളത്.ഇന്‍ഫോസിസ് തലപ്പത്ത് തിരികെ എത്തിയ എന്‍ ആര് നാരായണ മൂര്‍ത്തിയുടെ ശ്രമങ്ങള്‍ ഫലം കണ്ടുവെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: