മൂവാറ്റുപുഴ : അനധികൃതമായി കൊണ്ടുവന്ന ഒരു ലോഡ് മണലും ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന റേഷനരിയും പിടികൂടി. മണലിനെ അനുഗമിച്ച കാര്‍ ഉപേക്ഷിച്ച ശേഷം ഉടമകള്‍ ഓടിരക്ഷപ്പെട്ടു. അരി സൂക്ഷിപ്പുകാരായ രണ്ടു പേരെ അറസ്റ്റ് ചെയ്തു.
റേഷനരി സൂക്ഷിപ്പുകാരായ പേഴയ്ക്കാപ്പിള്ളി പുന്നേപ്പടി വെള്ളരിപ്പിടി മുഹമ്മദ് ഷാഫീ (23) മൈതിന്‍(40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് റൂറല്‍ എസ്.പിയുടെ നിര്‍ദ്ദേശാനുസരണം സ്പെഷ്യല്‍ സ്ക്വാഡ് എസ്.ഐ ടോമി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസാണ് പിടികൂടിയത്.
വ്യാഴാഴ്ച 2മണിയോടെ പേഴയ്ക്കാപ്പിള്ളി പുന്നേപ്പടിക്ക് സമീപമാണ് മണല്‍ പിടികൂടിയത്. വലിയ നിസാന്‍ ലോറിയില്‍ 300 അടി മണല്‍ നിറച്ചിരുന്നു. ലോറിയെ അനുഗമിച്ചു വന്ന കാര്‍ ഉപേക്ഷിച്ച ശേഷം പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സമയം സമീപത്തെ വാടകയ്ക്ക് എടുത്ത ഗോഡൗണില്‍ എഫ്.സി.ഐ ഗോഡൗണില്‍ നിന്നും കൊണ്ടുവന്ന 38 ചാക്ക് റേഷനരിയാണ് സംഘം പിടികൂടിയത്. ഇതിലെ പ്രതികളിലെ ഒരാളുടെ പിതാവ് റേഷന്‍ വ്യാപാരിയാണ്.
ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്ന് കൂവപ്പടി കീരപ്പിള്ള മേറ്റ്ത്ത് വീട്ടില്‍ റസാക്കിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കേറ്റ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് മൂവാറ്റുപുഴ എസ്.ഐ ബേബി ഉലഹനാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: