ആലുവ: തുരുത്തിനെ പുറയാറുമായി ബന്ധിപ്പിക്കുന്ന അമ്പലക്കടവ് കടത്ത് നിര്‍ത്തലാക്കിയതുമൂലം തുരുത്ത് നിവാസികള്‍ ദുരിതത്തില്‍. പൊതുമരാമത്തിന് കീഴിലായിരുന്നു ഇവിടുത്തെകടത്ത് സര്‍വ്വീസ്. നിലവിലുണ്ടായിരുന്ന കടത്ത് ജീവനക്കാരന് വിരമിച്ചതോടെ 2012 ഒക്ടോബറില്‍ സര്‍വ്വീസ് നിര്‍ത്തിയിരുന്നു. പിന്നീട് ഗ്രാമപഞ്ചായത്തിന്റെ സഹായത്താല്‍ ഒമ്പതംഗ കമ്മറ്റിയുടെ നീയന്ത്രണത്തിലാണ് ഇതുവരെ സര്‍വ്വീസ് നടത്തിയിരുന്നത്.
എന്നാല്‍ വഞ്ചിയുടെ ശോച്യാവസ്ഥ കണക്കിലെടുത്ത് ഡിസംബര്‍ 31ന് കടത്ത് നിര്‍ത്താന്‍ ഒമ്പതംഗകമ്മറ്റിയോഗം തീരുമാനിച്ചിരുന്നു. ഒരാഴ്ചമൂമ്പ് കടവില്നോട്ടീസ് പതിച്ചാണ് സര്‍വ്വീസ് നിര്‍ത്തിയത്. ഇരുകരളിലുള്ളവരുടെ സഞ്ചാര സൗകര്യത്തിന് സര്‍ക്കാര്‍ 1.28 കോടി ചെലവ് വരുന്ന നടപ്പാലം നിര്‍മ്മാണം ഇതിനിടെ ആരംഭിച്ചിരുന്നു. എന്നാല്‍ ഒരു വ്യക്തിയുടെ സ്വാര്ത്ഥതാല്പര്യത്തിന് വഴങ്ങി അധികൃതര്‍ ഏതാനും മാസങ്ങളായി പാലം പണിനിര്ത്തിവെച്ചിരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നിര്‍മ്മാണം ഏകദേശം 80 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. ഇനി തുരുത്തുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിന്റെ പണിയാണ് ബാക്കിയുള്ളത്. കടത്ത് സര്‍വ്വീസ് നിലച്ചതോടെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്കൂളുകളിലേക്ക് പോകാന്‍ പാലത്തിന്റെ തൂണിലൂടെ വലിഞ്ഞുകയറി മറുകരയിലേക്ക് നടക്കുകയാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: