തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2013 ഏപ്രില്‍ 1 മുതല്‍ പങ്കാളിത്ത പെന്ഷന് ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ ഒന്നുംതന്നെ പതിനൊന്ന് മാസം പിന്നിട്ടിട്ടും പാലിക്കപ്പെടാത്തതില്‍ കേരള എന്‍ജിഒ സംഘ് ശക്തമായി പ്രതിഷേധിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ സര്‍വ്വീസില്‍ പ്രവേശിച്ച ജീവനക്കാരുടെ പെന്‍ഷനും പ്രോവിഡന്റ് ഫണ്ടും ത്രിശങ്കുവിലായിരിക്കുകയാണ്. ഇവരില്‍ നിന്നും നാളിതുവരെ 10 ശതമാനം തുക പിടിക്കുകയോ സര്‍ക്കാര്‍ വിഹിതം അടയ്ക്കുകയോ ചെയ്തിട്ടില്ല. പ്രോവിഡന്റ് ഫണ്ട് നിലനിര്‍ത്തും എന്നും പെന്ഷന് ഫണ്ട് ട്രഷറികളില്‍ നിക്ഷേപിക്കുമെന്നുമുള്ള ഉറപ്പുകളും പാലിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ട പങ്കാളിത്ത പെന്ഷന് പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തിരമായി പന്മാറണമെന്ന് കേരളഎന്ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്ഷന് പദ്ധതിയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ ഉന്നയിച്ച സംശയങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. ജീവനക്കാരുടെ വാര്‍ദ്ധക്യകാല ജീവിതം ദുരിതപൂര്ണ്ണമാക്കുവാനുള്ള സര്‍ക്കാര്‍ ശ്രമം അനുവദിക്കാനാവില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: