കോട്ടയം: ബ്രഹ്മസൂത്രം എന്ന ചിത്രപരമ്പരയിലൂടെ ലോകപ്രശ്തനായ ചോഴമണ്ഡലം ആര്‍ട്ടിസ്റ്റ് വില്ലേജിലെ കെ.വി. ഹരിദാസന് ഇത്തവണത്തെ രാജാ രവിവര്‍മ്മ പുരസ്കാരത്തിന് അര്‍ഹനായതായി മന്ത്രി കെ.സി. ജോസഫ് പ്രഖ്യാപിച്ചു. ഒന്നരലക്ഷം രൂപയും പ്രശസ്തിപത്രവും പ്രശംസാഫലകവുമടങ്ങിയതാണ് പുരസ്കാരം. ഇന്ത്യയിലെ അറിയപ്പെടുന്ന നിയോ-താന്ത്രിക് ചിത്രകാരന്മാരില് പ്രമുഖനാണു ഹരിദാസന്.
1937-ല്‍ കണ്ണൂരില്‍ ജനിച്ച ഇദ്ദേഹം മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നു ബിരുദവും മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സില്നിന്നു പെയിന്റിങ്ങില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. കെസിഎസ് പണിക്കരുടെ ശിഷ്യനാണ്. തമിഴ്നാട് അക്കാദമിയുടെ സംസ്ഥാന അവാര്‍ഡ് ജേതാവ.് നിരവധി അന്താരാഷ്ട്ര ട്രിനാലെകളില് പങ്കെടുത്ത ഇദ്ദേഹം അമേരിക്കയിലും ജര്‍മനിയിലും സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ നിയോ താന്ത്രിക പ്രദര്‍ശനങ്ങളിലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് പ്രിന്‍സിപ്പലായിരുന്നു. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പും കേരള ലളിതകല അക്കാദമിയുടെ പ്രഥമ ലളിതകല പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, ശില്പി അനില ജേക്കബ്, ഗുരുവായൂര്‍ ചുമര്‍ചിത്രകല വിദ്യാലയം പ്രിന്‍സിപ്പല്‍ കെ.യു. കൃഷ്ണകുമാര്‍, പോര്‍ട്രേറ്റ് ചിത്രകാരന് ജീവന്‍ചി, ലളിതകല അക്കാദമി ചെയര്മാന് കെ.എ. ഫ്രാന്‍സിസ് എന്നിവരടങ്ങുന്ന സമിതിയാണ് ഹരിദാസന്റെ പേര് നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ പുരസ്കാരം ചിത്രകാരന് യൂസഫ് അറയ്ക്കലിനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: