പാശ്ചാത്യദൃഷ്ടിയില്‍ ആദ്ധ്യാത്മികത – എന്തിന്, നൈതികതപോലും – ഐഹികമായ അഭ്യുദയത്തോട് സദാബന്ധപ്പെട്ടാണിരിക്കുന്നത്. ഇംഗ്ലീഷുകാരനോ മറ്റേതെങ്കിലും പാശ്ചാത്യനോ നമ്മുടെ മണ്ണില്‍ കാലുകുത്തി, ദാരിദ്ര്യവും കഷ്ടതകളും നിറഞ്ഞ ഈ നാടു കാണുമ്പോള്‍ പെട്ടെന്ന് തീര്ച്ചപ്പെടുത്തുകയായി, ഇവിടെ മതമോ നൈതികതപോലുമോ ഇല്ലെന്ന്. അയാളുടെ സ്വന്തം അനുഭവം ശരിയാണ്. യൂറോപ്പില്‍ ശൈത്യപാരുഷ്യവും മറ്റുംകൊണ്ട്, ദാരിദ്ര്യവും പാപാചരണവും ഒത്താണ് പോകുക. പക്ഷേ ഭാരതത്തിലെ കഥ അതല്ല, ഭാരത്തിലുള്ള എന്റെ അനുഭവത്തില്‍ ഒരുവന് കൂടുതല്‍ ദരിദ്രനാണെങ്കില്‍ കൂടുതല്‍ ധാര്മികനുമായിരിക്കയാണ് പതിവ്. ഇത് മനസ്സിലാക്കാന്‍ കാലം കുറേ പിടിക്കും.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: