മാനസികമണ്ഡലത്തില് ഉദിച്ചുയരുന്ന സംശയങ്ങളും ആ പ്രശ്നങ്ങളില്‍ അംഗീകരിക്കപ്പെടുന്ന നിശ്ചിത തീരുമാനങ്ങളും നമുക്ക് പ്രകാശം അരുളുന്നതുവരെ നമുക്ക്. അവയുടെ അനുഭൂതിയുണ്ടാവാന് പോകുന്നില്ല. പക്ഷേ നമ്മുടെ വിചാരങ്ങള്‍ (മനോവൃത്തികള്‍) എന്തെല്ലാമാണെന്നും ഓരോ മാനസികപ്രശ്നത്തിന്മേലും അവസരോചിതമായി നാമെടുക്കുന്ന തീരുമാനമെന്താണെന്നും നമുക്കേവര്‍ക്കും അറിയാം. മാനസികതലത്തിലെ ഈ പ്രകാശകോശംതന്നെയാണ് ‘ചിത്തം’ എന്ന് ശാസ്ത്രം പറയുന്നത്. ‘ചിത്തം’ എന്നാല്‍ വിവേചനാത്മകമായ ബുദ്ധി എന്നര്‍ത്ഥം.
വിചാരങ്ങളും ബുദ്ധിപരങ്ങളായ തീരുമാനങ്ങളും പ്രകാശിതങ്ങളായാല്പോലും, അവയ്ക്ക് നമ്മളുമായുള്ള സങ്കലിതബന്ധം ഇല്ലാത്തേടത്തോളം കാലം മൊത്തത്തില്‍ അവയെപ്പറ്റിയുള്ള അനുഭവജ്ഞാനം നമുക്ക് ഉണ്ടാകാന്‍ പോകുന്നില്ല. നമ്മുടെ ദൈനംദിന ജീവിതാനുഭവത്തില്‍ ഈ ഏകത്വബോധം നമുക്ക് ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നുണ്ടെന്ന് നമുക്ക് അറിവുള്ളതാണ്; കാരണം, നമ്മുടെ സംശയങ്ങള്‍ ബുദ്ധിയില്‍ പ്രതിനിമിഷം പരിഹരിക്കപ്പെട്ടുകൊണ്ട് വരുന്നുണ്ടെന്ന് നമുക്കറിയാമല്ലോ.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: