വാക്കുകള്‍ ക്കെ ന്തു പറയാനാകും ? എഴുതിക്കഴിഞ്ഞതിനുശേഷവും നിങ്ങള്‍ എഴുതണമെന്നു വിചാരിച്ചതെല്ലാം എഴുതപ്പെടാതെതന്നെ കിടക്കു ന്നു. അതിനാല്‍, നി ങ്ങളുടെ നിശ്ശബ്ദമായ കത്ത് വളരെ മനോജ്ഞമായിരിക്കുന്നു. അതുപോലെ തന്നെ, നിങ്ങള്‍ എന്നെ കാ ണാന്‍ വരുമ്പോഴെ ല്ലാം നിങ്ങള്‍ മിക്കപ്പോ ഴും നിശ്ശബ്ദനാണ്. പക്ഷേ, നിങ്ങളുടെ കണ്ണുകള്‍ എല്ലാം പറയുന്നു, നിങ്ങളുടെ മൗനവും. അഗാധമായ ഏതോ ദാഹം നിങ്ങളെ സ്പര്‍ശിച്ചിരിക്കുന്നു. ഏതോ അജ്ഞാതതീരം നിങ്ങളെ വിളിച്ചിരിക്കുന്നു. ദൈവം വിളിക്കുമ്പോഴൊക്കെ, അവന് ഇവ്വിധമാണ് വിളിക്കുന്നത്. എന്നാല്‍, എത്രനാള്‍ നിങ്ങള്‍ തീരത്തു നിലയുറപ്പിക്കും ? നോക്കൂ ! സൂര്യന് മറഞ്ഞിരിക്കുന്നു. നിങ്ങളുടെ തോണിയുടെ പായ്കള്‍ നിവര്ത്തുംവരെ കാറ്റിനു കാത്തിരിക്കാനാകില്ല.
ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: