ഗതകാല സംഭവങ്ങളെക്കുറിച്ച് ഓര്ക്കരുത.് സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച് വിഷമിക്കുകയും അരുത്. സംഭവിച്ചുകൊണ്ടിരിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ച് എല്ലാം എന്നില്‍ സമര്‍പ്പിക്കുക. അങ്ങനെ നിരന്തര സാധനയാല്‍ നിന്റെ ഗതകാല കര്‍മങ്ങള്‍ നശിപ്പിക്കുകയോ അല്ലെങ്കില്‍ എന്റെ അനുഗ്രഹത്താല്‍ കുറയുകയോ ചെയ്യും. നിന്റെ ഭാവി പുഷ്ക്കലമായിത്തീരുകയും ചെയ്യും. വര്‍ത്തമാനകാലത്തെ ഓരോ സെക്കന്റും ഓരോ മിനിട്ടും എന്റെ സമ്പര്‍ക്കം കൊണ്ട് നിറഞ്ഞിരിക്കുന്നു.
നിറഞ്ഞ ഹൃദയത്തോടെ എന്നെ നിന്റെ വര്‍ത്തമാനകാലമായി സ്വീകരിക്കൂ. കഠിനമായി യത്നിക്കൂ! നിന്റെ സര്‍വ്വശ്രദ്ധയും വര്‍ത്തമാനത്തിലേക്ക് തിരിക്കൂ. അത് നിന്നില്‍ ഗതകാലാത്ഭുത സ്മൃതികളുണര്ത്തുകയും ശാന്തിദായകമായ ഒരു ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയുണര്‍ത്തുകയും ചെയ്യും.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: