കൊച്ചി: ഗസല്‍ ഗായകന്‍ സാദിഖ് പെരുമ്പടപ്പ് ഊരാളക്കംശ്ശേരി ക്ഷേത്രത്തിലെ മണ്ഡലകാല മഹോത്സവത്തോടനുബന്ധിച്ച് ഭക്തിഗാനസുധയില്‍ പങ്കെടുത്ത് പാടിയത് ഭക്തരുടെ മനം കുളിര്‍പ്പിച്ചു.
കൊച്ചി സ്വദേശിയായ സാദിഖ് കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി സംഗീതരംഗത്ത് സജീവമാണ്. ഗസല്‍ഗാനരംഗത്തും ഹിന്ദുസ്ഥാനി ഗാനരംഗത്തും ഒട്ടേറെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ സാദിഖ് സംഗീത കുലപതി ദേവരാജന്‍മാസ്റ്ററുടെ ശിഷ്യനാണ്.
ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ ജനിച്ച സാദിഖ് ക്ഷേത്രങ്ങളില്‍ ഭക്തിഗാനസുധ അവതരിപ്പിക്കുന്നതില്‍ സ്വസമുദായത്തില്‍നിന്നും ഒട്ടേറെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം പിന്നീട് അലിഞ്ഞ് ഇല്ലാതായെന്ന് സാദിഖ് പറയുന്നു.
വൃശ്ചികം ഒന്നിന് ശ്രീഅന്നപൂര്‍ണേശ്വരി ക്ഷേത്രസന്നിധിയില്‍ നടന്ന സംഗീതാര്‍ച്ചനയില്‍ പ്രശസ്ത ഹാര്‍മോണിസ്റ്റ് കെ.എസ്. രാധാകൃഷ്ണന്‍, തബലിസ്റ്റ് വിജയരാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഗണേശസ്തോത്രത്തോടെ തുടങ്ങിയ സംഗീതാര്‍ച്ചന രണ്ട് മണിക്കൂറോളം നീണ്ടുനിന്നു.
വിദേശരാജ്യങ്ങളിലും സ്റ്റേജ് ഷോകളിലും സ്ഥിരമായി പരിപാടികള്‍ നടത്തുന്ന സാദിഖ് ഗസല്‍ഗാന ചക്രവര്‍ത്തി ഉമ്പായിയുടെ സഹോദരീപുത്രനാണ്. സംഗീതാര്‍ച്ചനയുടെ സമാപനത്തില്‍ ഊരാളക്കശ്ശേരി ദേവസ്വം പ്രസിഡന്റ് എ.എസ്. സതീശന്‍ സാദിഖിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
കെ.കെ. റോഷന്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: