ഗുവാഹതി: ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മി ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ഒന്പതുപേര് കൊല്ലപ്പെട്ടു. കൂട്ടക്കൊലയെത്തുടര്‍ന്ന് ആസാം-മേഘാലയ അതിര്‍ത്തിയില്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
ഭീകരരുടെ ആക്രമണത്തില്‍ 10 പേര്‍ക്കു ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. ആസാമിലെ ഗോപാല്‍പാറ ജില്ലയിലാണ് ആക്രമണം ഉണ്ടായത്. ഇരു സംസ്ഥാനത്തെ ജനങ്ങളും തമ്മില്‍ മുമ്പു പലവട്ടം ഉണ്ടായിട്ടുള്ള വംശീയ ഹത്യയായി ഈ സംഭവം മാറാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലക്കാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രീതം സൈക്കിയ പറഞ്ഞു. വൈകിട്ട് ഏഴുമണിമുതല്‍ കാലത്ത് ആറുമണിവരെയാണ് കര്‍ഫ്യൂ.
ആസാമിലെ ദമ്രക്കും മേഘാലയയിലെ ദാലുവിനും ഇടയില്‍ ദേശീയപാത 62, പൈകാന്‍-ദാലു റൂട്ടിലുള്ള ദേശീയപാത 51-ലും കര്‍ഫ്യൂ ഇല്ല.
സംഭവസ്ഥലത്ത് പോലീസ് പട്രോളിംഗ് സജീവമാണ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നു പോലീസ് പറഞ്ഞു.
സൈന്യവും പോലീസും പ്രദേശത്ത് ശക്തമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: