കൊച്ചി: റിനൈ മെഡിസിറ്റി ഹോസ്പിറ്റലില്‍ അത്യാധുനിക 128 സ്ലൈസ് സിടി സ്കാനറും പുതിയ സ്ട്രോക്ക് യൂണിറ്റും പ്രവര്‍ത്തനം ആരംഭിച്ചു. . പുതിയ അക്യൂട്ട് സ്ട്രോക്ക് യൂണിറ്റിന്റെ ഉദ്ഘാടനം കെ. ബാബുവും പുതിയ 128 സ്ലൈസ് സിടി സ്കാനറിന്റെ ഉദ്ഘാടനം റിനൈ മെഡിസിറ്റിയുടെ സ്ഥാപകചെയര്‍മാന്‍ പോളക്കുളത്ത് നാരായണന്റെ ഭാര്യ ദയാവതി നാരായണനും നിര്‍വ്വഹിച്ചു. ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍മാരായ കൃഷ്ണലാല്‍ പോളക്കുളത്ത്, കൃഷ്ണദാസ് പോളക്കുളത്ത്, മെഡിക്കല്‍ ഡയറക്ടര്‍ കൃഷ്ണനുണ്ണി പോളക്കുളത്ത്, ജനറല്‍ മാനേജര്‍ സിജോ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തില്‍ തന്നെ ആദ്യമായാണ് 128 സ്ലൈസ് ഇഠ സ്കാന്‍ ശ്രേണിയിലെ ഏറ്റവും മികച്ച Philips Ingenuity Core 128 എത്തുന്നത്. റേഡിയോളജി വിഭാഗത്തിലെ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ പുതിയ 128 സ്ലൈസ് സിടി സ്കാന്‍ കൂടുതല്‍ കൃത്യതയും വേഗതയുമാര്‍ന്ന സ്കാനിംഗ് ലഭ്യമാക്കുവാന്‍ സഹായിക്കുന്നു. ലോകോത്തര നിലവാരം പുലര്‍ത്തുന്ന മികച്ച ഇമേജിംഗിനൊപ്പം മറ്റുള്ളവയേക്കാള്‍ 80 ശതമാനത്തോളം കുറഞ്ഞ റേഡിയേഷന് മാത്രമേ പുതിയ 128 സ്ലൈസ് ഇഠ സ്കാന്‍ സൃഷ്ടിക്കുന്നുള്ളൂ. കൂടാതെ സൂക്ഷ്മവും കൃത്യതയാര്ന്നതുമായരോഗനിര്ണ്ണയം, വേഗതയാര്‍ന്ന സ്കാനിംഗ്, അതിവേഗ നോണ്‍- ഇന്‍വാസീവ് കാര്‍ഡിയാക് സ്കാനിംഗ്, കൂടുതല്‍ സുരക്ഷിതമായ പീഡിയാട്രിക് സ്കാനിംഗ്, ട്രോമ രോഗികള്‍ക്കായുള്ള അതിവേഗ ഇന്‍ജെനുവിറ്റി ട്രോമ ഇമേജിംഗ്, ഏറ്റവും മികച്ച ഡെന്റല്‍ ആന്റ് കാര്‍ഡിയാക് ഇമേജിംഗ് എന്നിവ പുതിയ 28 സ്ലൈസ് ഇഠ സ്കാന്നിന്റെ സഹായത്തോടെ സാദ്ധ്യമാക്കാം പല കാരണങ്ങള്‍കൊണ്ട് ഉണ്ടാവുന്ന പക്ഷാഘാതത്തിന് സമഗ്രമായ ചികിത്സ ഉറപ്പു നല്‍കുന്നതാണ് പുതിയ സ്ട്രോക്ക് യൂണിറ്റ്.
സമഗ്രമായ ആരോഗ്യരക്ഷ എല്ലാവര്ക്കും ലഭ്യമാക്കുന്നതോടൊപ്പം മിതമായ നിരക്കിലുള്ള ചികിത്സ ഉറപ്പാക്കുകയാണ് റിനൈ മെഡിസിറ്റി മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിററലിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: