പാറ്റ്ന: ബി.ജെ.പിയുടെ പ്രധാനന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദി പാറ്റ്നയില്‍ നടത്തിയ ഹുങ്കാര്‍ റാലിക്കിടെയുണ്ടായ സ്ഫോടന പരമ്പര കേസിലെ പ്രതി ആശുപത്രിയില്‍ മരണമടഞ്ഞു. താരിഖ് എന്ന അയ്നുല്‍ ആണ് ഇന്ന് പുലര്‍ച്ചെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
പാറ്റ്ന റെയില്‍വേ സ്റ്റേഷനിലെ പത്താം നമ്പര്‍ പ്ലാറ്റ്ഫോമിലെ ടോയ്ലറ്റില് ബോംബ് സ്ഥാപിക്കുന്നതിനിടെയാണ് താരിഖിന് പരിക്കേറ്റത്. അരയിലെ ബെല്‍റ്റില്‍ സ്ഫോടക വസ്തുക്കള്‍ കെട്ടിവയ്ക്കുന്നതിനിടെയായിരുന്നു പരിക്ക്. ഇയാളുടെ തലച്ചോറില്‍ ഇരുമ്പു ചീളുകള്‍ തുളഞ്ഞുകയറിയിരുന്നു. അതിനാല്‍ ശസ്ത്രക്രിയ നടത്താനുള്ള സാഹചര്യമല്ലായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
താരിഖിനൊപ്പം അറസ്റ്റിലായ ഇംതിയാസ് അന്‍സാരിയാണ് സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍. ഇരുവരും ഇന്ത്യന്‍ മുജാഹിദ്ദീനിന്റെ റാഞ്ചി ഘടകത്തിലെ വര്ത്തകരാണെന്നാണ് കരുതപ്പെടുന്നത്. കേസില്‍ ഇതുവരെ മൂന്നു പേരാണു പോലീസ് കസ്റ്റഡിയിലായത്
27ന് നടന്ന സ്ഫോടനങ്ങളില്‍ ആറു പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: