ദമാസ്കസ്: സിറിയയിലെ രാസായുധ നിര്‍മ്മാണ സാമഗ്രികള്‍ പൂര്‍ണ്ണമായും നശിപ്പിച്ചെന്ന് രാസായുധ നിരോധന സംഘടന (ഒ.പി.സി.ഡബ്ലിയു.). രാസായുധങ്ങള്‍ ഉത്പാദിപ്പിക്കുകയും മിശ്രിതമാക്കുകയും നിറയ്ക്കുകയും ചെയ്യുന്ന സംവിധാനങ്ങളാണ് നശിപ്പിച്ചത്. ഇതോടെ രാസായുധം നിര്‍മിക്കാനുള്ള സിറിയയുടെ ശേഷി ഇല്ലാതായി.
റഷ്യയും അമേരിക്കയും ചേര്‍ന്ന് രൂപം നല്കിയ കരാര്‍ പ്രകാരമാണ് സിറിയ രാസായുധ നിര്‍മ്മാണ സാമഗ്രികള്‍ നശിപ്പിച്ചത്. ഇതിനായി അനുവദിക്കപ്പെട്ട അവസാന ദിനം നവംബര്‍ ഒന്നായിരുന്നു. ആയിരം ടണ്‍ രാസായുധ ശേഖരം ഒ.പി.സി.ഡബ്ളിയു മുദ്ര വെച്ച് പൂട്ടി. സിറിയയിലെ 23 രാസായുധ കേന്ദ്രങ്ങളില്‍ 21ലും ഒ.പി.സി.ഡബ്ളിയു പരിശോധന നടത്തി. ആഭ്യന്തര യുദ്ധം കാരണം മറ്റിടങ്ങളില്‍ പരിശോധന നടത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇവിടങ്ങളിലെ രാസായുധശേഖരം മാറ്റിയിട്ടുണ്ട്.
രാസായുധ പ്രയോഗത്തെ തുടര്‍ന്ന് സിറിയയില്‍ 1,500 ഓളം ആളുകള്‍ മരിച്ചിരുന്നു. ഇതിനെതിരെ സിറിയ്ക്കു നേരെ കടുത്ത സൈനിക നടപടിക്ക് മുതിര്‍ന്ന അമേരിക്ക പിന്നീട് റഷ്യയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങുകയായിരുന്നു. രാസായുധങ്ങള്‍ നശിപ്പിക്കുക എന്ന നിര്‍ദ്ദേശത്തിന് മുന്നില്‍ സിറിയയിലെ അസദ് ഭരണകൂടം അംഗീകരിച്ചു.
ഒ.പി.സി.ഡബ്ളിയു ആണ് സിറിയയിലെ രാസായുധ നശീകരണത്തിന് നേതൃത്വം നല്‍കുന്നത്. ഈ വര്‍ഷത്തെ സമാധാന നൊബേല്‍ പുരസ്കാരം ലഭിച്ചത് ഒ.പി.സി.ഡബ്ളിയുക്കാണ്. രാസായുധശേഖരം പൂര്‍ണ്ണമായും നശിപ്പിക്കുക എന്ന ദൗത്യം അടുത്ത വര്‍ഷം പകുതിയോടെ പൂര്‍ത്തിയാകുമെന്നാണ് കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: