മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ കലാപാത്തിനിരയായി ദൂരിതാശ്വാസ ക്യാമ്പില്‍ കഴിയുകയായിരുന്ന ഇരുപത് വയസ്സുകാരി ബലാത്സംഗത്തിനിരയായി. കലാപബാധിതരെ പുനരധിവസിപ്പിച്ച സുഖ്നയിലെ താല്‍ക്കാലിക ക്യാമ്പില്‍ കഴിയുന്ന യുവതിയെ രണ്ട് ഗ്രാമവാസികളാണ് ബലാത്സംഗം ചെയ്തത്.
സഹോദരിക്കൊപ്പം ക്യാമ്പിലേക്ക് മടങ്ങുമ്പോഴാണ് അക്രമം ഉണ്ടായത്. യുവതിയെ പീഡിപ്പിച്ച സച്ചിന്, സുനില്‍ കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിക്കൊപ്പമുണ്ടായിരുന്ന സഹോദരി വഴിവക്കില്‍ കരയുന്നത് കണ്ട് കാരണം തിരക്കിയപ്പോഴാണ് പീഡനക്കാര്യം ഗ്രാമവാസികള്‍ അറിയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ യുവതിയെ പീഡിപ്പിച്ചവരെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി തെളിഞ്ഞിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. മുസഫര്‍ നഗറിലുണ്ടായ കലാപത്തില്‍ അമ്പതിലധികം പേര് കൊല്ലപ്പെട്ടിരുന്നു. നാല്പതിനായിരത്തോളം പേര് ഇപ്പോഴും ദുരിതാശ്വാസകേന്ദ്രത്തില്‍ കഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: