ന്യൂദല്‍ഹി: ദല്‍ഹിയിലെ ശാദിപ്പൂരില് പേഴ്സ് നിര്‍മാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ആറുപേര്‍ വെന്തു മരിച്ചു. ഇതില്‍ നാല് പേര് സ്ത്രീകളാണ്. പത്ത് പേര്‍ക്ക് പരിക്കേറ്റു. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് അഗ്നിശമന സേനാംഗങ്ങള്‍ പറഞ്ഞു.
ഫാക്ടറി പ്രവര്‍ത്തിക്കുന്ന രണ്ട് നില കെട്ടിടത്തിലാണ് തീപിടിച്ചത്. ശനിയാഴ്ച്ച വൈകിട്ട് 5.50നാണ് സംഭവം. മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഫാക്ടറിയിലെ തീ അണയ്ക്കാന്‍ സാധിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്.
സംഭവം നടക്കുമ്പോള്‍ നിരവധി തൊഴിലാളികള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: