ന്യൂയോര്‍ക്ക്: ദീപാവലിക്ക് അമേരിക്കക്കാര്‍ക്ക് മോദി മാജിക്. ഇന്ത്യയില്‍ തരംഗമാകുന്നതുപോലെ കടല്‍ കടന്ന് മോദിയുടെ പേര് അങ്ങ് അമേരിക്കയില്‍ വരെ എത്തി. മധുരപലഹാരത്തിന് നല്‍കിയിരിക്കുന്ന പേരാണ് മോദി മാജിക്. ദീപാവലിക്ക് മധുര പലഹാരത്തിന്റെ കൂട്ടത്തിലാണ് മോദി മാജിക് എന്ന പലഹാരം കൂടി ഇടം പിടിച്ചിരിക്കുന്നത്. ഈ മധുര പലഹാരത്തിന് അമേരിക്കയില്‍ വന്‍ പ്രചാരമാണ് ലഭിക്കുന്നത്.മൂന്ന് പ്രാവശ്യം ഗുജറാത്ത് മുഖ്യമന്ത്രിയായ മോദിയുടെ 11 വര്‍ഷത്തെ പ്രതിനിധാനം ചെയ്യുന്ന 11 പേടകള്‍ അടങ്ങിയ കവറാണിത്. ബിജെപിയുടെ വരുന്ന തെരഞ്ഞെടുപ്പ് പരിപാടിയിലും മോദി മാജിക്കെന്ന പലഹാരം വിതരണം ചെയ്യാന്‍ പദ്ധതിയുണ്ട്. വെറുതെ സോഷ്യല്‍ മീഡിയയില്‍ ചാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മോദി മാജിക്കെന്ന ആശയം ഉടലെടുത്തതെന്ന് രാജ്ബൂഗ് സീഡ്സിന്റെ ഉടമയായ അരവിന്ദ് പട്ടേല്‍ പറയുന്നു.
അമേരിക്കയിലെ ഉത്സവദിവസങ്ങളിലും ബിജെപി പരിപാടികളിലും സൗജന്യമായി മോദി മാജിക്ക് വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന്ഉടമ അഭിപ്രായപ്പെട്ടു. ഒരു മോദി മാജിക്ക് മധുര പലഹാരത്തിന് 45 രൂപയാണ് ഈടാക്കുന്നത്. പത്ത് ലക്ഷം പാക്കറ്റുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 45,000 ഡോളര്‍ മുതല്‍മുടക്കു പ്രതീക്ഷിക്കുന്നതായി അരവിന്ദ് പട്ടേല്‍ പറയുന്നു. ഉപഭോക്താക്കള്‍ക്കെല്ലാം മോദി മാജിക്കിനെപ്പറ്റി നല്ലതു മാത്രമെ പറയാനുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: