കൊല്ലം: ഞാന്‍ ഞരമ്പ് രോഗിയല്ലെന്ന് എന്‍.പീതാംബരക്കുറുപ്പ് എംപി. ശ്വേതാമേനോനുമായി മുട്ടിയുരുമ്മി താന്‍ നടക്കുന്നതായി ചില ചാനലുകള്‍ ആവര്‍ത്തിച്ച് കാണിച്ചത് ദുഷ്ടലാക്കോടെയാണെന്നും എംപി ആരോപിച്ചു. കൊല്ലം ഡിസിസി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടി ശ്വേതാ മേനോനെ അപമാനിച്ചു എന്ന വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളേക്കാള്‍ തന്നെ തീയിട്ടുകളയാമായിരുന്നു. ചാനലുകള്‍ക്കു തന്നെ അപമാനിക്കാം. എന്നാല്‍ ഇങ്ങനെ ഒരിക്കലും പ്രതീക്ഷിച്ചില്ല. തന്റെ കൈ പല ആവര്‍ത്തി ചാനലുകളില്‍ കാണിക്കുന്നുണ്ട്. കൈപ്പത്തിയുടെ പുറംഭാഗമാണ് അതില്‍ കാണുന്നത്.
ശ്വേതാ മേനോന് പോയപ്പോള്‍ അവിടെ നിന്നവരെ നീക്കി നിര്‍ത്തുകയായിരുന്നു. കൈപ്പത്തിയുടെ പുറം കൊണ്ട് ഒരാളെ പീഡിപ്പിക്കാനാകില്ല. ശ്വേതയെ താന്‍ തോളു കൊണ്ടു തട്ടുന്നതു ആവര്‍ത്തിച്ചു കാണിച്ചു. ഇതിനേക്കാള്‍ നല്ലത് തീയിട്ടു കൊല്ലുന്നതാണ്. ചടങ്ങുകഴിഞ്ഞപ്പോള്‍ ശ്വേതയ്ക്ക് എന്തോ ബുദ്ധിമുട്ടുണ്ടായെന്നു താന്‍ അറിഞ്ഞു. അപ്പോള്‍ തന്നെ അവരെ വിളിച്ചു. അവിടെക്കൂടിയവരില്‍ നിന്നും മോശമായ അനുഭവം ഉണ്ടായെങ്കില്‍ പൊറുക്കണമെന്ന് അറിയിച്ചു. ഭര്‍ത്താവ് ഒപ്പം ഉണ്ടോയെന്നു ചോദിച്ചപ്പോഴാണു ശ്രീവല്‍സന്റെ കയ്യില്‍ ഫോണ്‍ കൊടുത്തത്. മോശമായ അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്നു പറഞ്ഞു. അദ്ദേഹം മറ്റൊന്നും പറഞ്ഞില്ല. ചടങ്ങിനെത്തിയ ശ്വേതയെ മറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പോയി താന്‍ സ്വീകരിച്ചു. അവര്‍ മടങ്ങിയപ്പോയപ്പോള് താന്‍ ഒപ്പം പോയില്ല. ശ്വേതയുടെ വെളിപ്പെടുത്തലുമായി ചുറ്റിപ്പറ്റി ചിലര്‍ കള്ളക്കളികള്‍ നടത്തുന്നുണ്ട്. അന്വേഷണവുമായി സഹകരിക്കും. പാര്‍ട്ടി നേതൃത്വം ചോദിച്ച കാര്യങ്ങള്‍ പുറത്തുപറയില്ലെന്നും എംപി പറഞ്ഞു.
ശ്വേതയെ ഒരാള്‍ അപമാനിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യം എന്ന മുഖവുരയോടെ കുറേ ചിത്രങ്ങള്‍ കുറുപ്പ് പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. ശ്വേത പോകുമ്പോള്‍ അടുത്തുകൂടുന്നതും കയ്യില്‍ പിടിക്കുന്നതും അതില്‍ അവര്‍ പ്രതിഷേധിക്കുന്നതുമാണു ചിത്രത്തിലെന്നു കുറുപ്പു പറഞ്ഞു. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയതെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: