കൊല്ലം: സ്ത്രീപീഡനത്തിന് പോലീസ് കേസെടുത്ത സാഹചര്യത്തില്‍ ജനാധിപത്യമര്യാദ അനുസരിച്ച് പീതാംബരക്കുറുപ്പ് എംപി സ്ഥാനം രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.സുനില്‍ ആവശ്യപ്പെട്ടു. അധികാരത്തിലിരുന്ന് അന്വേഷണത്തെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരില്‍ നിന്നും അമ്മയുടെ മുലപ്പാലിന് തുല്യമായ മധുരം കിട്ടുമെന്ന കുറുപ്പിന്റെ വാക്കുകള്‍. ആദ്യം ആരോപണം നിഷേധിച്ച എംപി പിന്നീട് അപമാനത്തിനിരയായ വ്യക്തിയോട് സ്വകാര്യമായി മാപ്പുപറഞ്ഞത് കേസ് കൊടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാനാണ്. കേസ് കൊടുക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടി ശ്വേതാമേനോനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്.
ഇത്തരം വിഷയങ്ങളില്‍ കണ്ണൂരിലും എറണാകുളത്തുമൊക്കെ ഇരട്ടത്താപ്പ് നയം സ്വീകരിച്ച സിപിഎമ്മിന് പീതാംബരക്കുറുപ്പിന്റെ സ്ത്രീപീഡനനിലപാടിനോട് പ്രതികരിക്കാന്‍ ധാര്‍മികമായ അവകാശമില്ലെന്നും എം.സുനില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: