പാറ്റ്ന: പത്തുലക്ഷത്തിലേറെ പേര് പങ്കെടുത്ത ബീഹാര്‍ ഹുങ്കാര്‍ റാലിയെ അഭി സംബോധനചെയ്ത് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി പ്രഖ്യാപിച്ചു, മതങ്ങള്‍ തമ്മിലല്ല പോരടിക്കേണ്ടത് ദാരിദ്ര്യത്തോടാണ്. മേറ്റ്ല്ലാ ഭിന്നതകളും മറന്ന് ദാരിദ്ര്യത്തിനും വര്‍ഗ്ഗീയ രാഷ്ട്രീയത്തിനും എതിരെ ഒറ്റക്കെട്ടായി പോരടാന്‍ മോദി ബീഹാര്‍ ജനതയെ ആഹ്വാനം ചെയ്തു. റാലിക്കു മുമ്പുണ്ടായ ബോംബുസ്ഫോടന പരമ്പരയൊന്നും മഹാറാലിക്കു തടസമായില്ല. ലക്ഷങ്ങള്‍ മോദി ചൊല്ലിക്കൊടുത്ത വാക്യങ്ങള്‍ ഏറ്റു പറഞ്ഞു, വന്ദേമാതരം മുഴക്കി.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ലോക് നായക് ജയപ്രകാശ് നാരായണന്റെയും രാംമനോഹര്‍ ലോഹ്യയുടെയും രാഷ്ട്രീയ പാരമ്പര്യം വിസ്മരിക്കുകയാണ്. കോണ്‍ഗ്രസുമായി ഒളിച്ചുകളി നടത്തുകയാണ്. 1999ല്‍ സമതാ പാര്‍ട്ടിയുടെ ഇരട്ടി സീറ്റുകള്‍ സംസ്ഥാനത്ത് ബിജെപിയ്ക്കുണ്ടായിരുന്നു. എന്നിട്ടും മുഖ്യമന്ത്രി പദം നിതീഷിന് വിട്ടുകൊടുക്കുകയായിരുന്നു. എന്നാല്‍ നിതീഷ് ഈ ത്യാഗം മറന്നു, മോദി വിശദീകരിച്ചു.
പാര്‍ട്ടി അദ്ധ്യക്ഷന്‍ രാജ്നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്ലി, ശത്രുഘ്നന്‍ സിന്‍ഹ, മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി എന്നിവരും വേദിയിലുണ്ടായിരുന്നു. ബീഹാറിന്റെ വികസനത്തിനും പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ബിജെപി സംസ്ഥാനഘടകത്തിന്റെ അഭ്യര്‍ത്ഥന തീര്‍ത്തും ന്യായമാണെന്ന് പറഞ്ഞ മോദി അതിനായി 200 ദിവസം കൂടി കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. ബീഹാറിന്റെ വികസനത്തിന് ആദ്യംവേണ്ടത് ജനങ്ങള്‍ തമ്മിലുള്ള ഐക്യമാണ്.
ഹിന്ദുവെന്നും മുസ്ലിമെന്നും സര്‍ക്കാറിന് വേര്‍തിരിവ് പാടില്ല. ഗുജറാത്തില്‍ മുസ്ലിം ജനസംഖ്യ ഏറെയുള്ള കച്ച്, ബറോച്ച് ജില്ലകളാണ് വികസനത്തില്‍ ഏറ്റവും മുന്നില്‍ മോദി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: