റാഞ്ചി: പാറ്റ്നയില്‍ നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പു പ്രചാരണ വേദിക്കു സമീപം സ്ഫോടനം നടത്തിയെന്നു സംശയിക്കുന്ന പ്രതികളില്‍ ഒരാള്‍ക്ക് ഇന്ത്യന്‍ മുജാഹിദീന്‍ ബന്ധം.
സ്ഫോടനത്തെ തുടര്‍ന്ന് അറസ്റ്റിലായ പ്രതികളില്‍ ഒരാളായ ഇംതിയാസ് അന്‍സാരിക്ക് ഇന്ത്യന്‍ മുജാഹിദീന്റെ മറ്റൊരു പതിപ്പായ റാഞ്ചി മൊഡ്യൂളുമായി ബന്ധമുണ്ടെന്ന് ജാര്‍ഖണ്ട് എ.ഡി.ജി.പി എസ്.എന്‍ പ്രധാന് അറിയിച്ചു.
ഇയാളെ ഏഴ് ദിവസത്തേക്ക് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
സ്ഫോടനത്തിന് പിന്നില്‍ ഇന്ത്യന്‍ മുജാഹിദീനാണെന്ന് എന്‍.ഐ.എ നേരത്തെ അറിയിച്ചിരുന്നു.
റാലിയുമായി ബന്ധപ്പെട്ട് ആയിരങ്ങള്‍ എത്തിയിരുന്ന പാറ്റ്ന റയില്‍വെ സ്റ്റേഷനിലും സ്ഫോടനം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: