മുംബൈ: മുംബൈ പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപെട്ട ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് അഫ്സല് ഉസ്മാനി പിടിയിലായി. കഴിഞ്ഞ മാസം 20 നാണ് അഫ്സല് ഉസ്മാനി പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ടത്. മുംബൈ സെഷന്‍സ് കോടതിയില്‍ മറ്റു പതിനെട്ടു പ്രതികള്‍ക്കൊപ്പം ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം.
നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലായിരുന്നു ഇയാള്‍. 2008 ജൂലൈ 26 ന് അഹമ്മദാബാദില്‍ നടന്ന സ്ഫോടന പരമ്പരയില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായിരുന്നു. ടിഫിന്‍ ബോക്സുകളിലും മറ്റും ബോംബുകള്‍ സ്ഥാപിച്ചു നടത്തിയ സ്ഫോടനങ്ങളില്‍ 56 പേര് കൊല്ലപ്പെട്ടിരുന്നു. ബോംബുകള്‍ സ്ഥാപിച്ചതില്‍ അഫ്സല് ഉസ്മാനിക്കും പങ്കുണ്ടെന്നായിരുന്നു അന്വേഷണങ്ങളില്‍ വ്യക്തമായിരുന്നത്.
അഹമ്മദാബാദിലേക്കും സൂററ്റിലേക്കും സ്ഫോടക വസ്തുക്കള്‍ എത്തിക്കാനായി നാലു കാറുകള്‍ മോഷ്ടിച്ചതിലും ഇയാള്‍ക്ക് പങ്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: