പാറ്റ്ന: പത്തുലക്ഷത്തിലേറെ പേര്, മണിക്കൂറുകള്‍ അകലെനിന്നും വിവിധ വാഹന സൗകര്യങ്ങള്‍ ഉപയോഗിച്ചെത്തിയ അവര്‍ മെയിലുകള്‍ നടന്നാണ് ചരിത്രമുറങ്ങുന്ന പാറ്റ്നയിലെ ഗാന്ധിമൈതാനത്തു നിറഞ്ഞത്. പുലര്‍ച്ചെതന്നെ ലോക്നായക് ജയപ്രകാശ് നാരായണിന്റെയും മറ്റും രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ ഇതിഹാസം രചിച്ച മൈതാനത്ത് ആളുകള്‍ നിറഞ്ഞു. ഒരു മണിക്ക് ജനനായകന് നരേന്ദ്ര മോദി എത്തുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ സൂചികുത്താന്‍ ഇടമില്ലാത്ത സ്ഥിതി. ജനക്കൂട്ടം ചുറ്റുമുള്ള കെട്ടിടങ്ങള്‍ക്കു മുകളിലും മരങ്ങളിലും പോലും സ്ഥാനം പിടിച്ചു. അവര്‍ക്കു വേണ്ടത് നായകനെ ഒരു നോക്കു കാണണം. ഒരു പത്രലേഖകന് അനുസ്മരിച്ചത് താന്‍ വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റു കളിക്കാനിറങ്ങുന്ന സച്ചിനെ ഓമനത്വവും ആരാധനയും രാജ്യത്തിന്റെ അഭിമാന പ്രതീക്ഷയുമായി നോക്കിക്കാണുന്ന ജനാവലിയെ ആണ് ഇവിടെ കാണുന്നതെന്നാണ്. അപ്പോഴേക്കും സ്ഥലം തികയാഞ്ഞ് ജനാവലി പത്രലേഖകരുടെ ഇരിപ്പിടസ്ഥലത്തുപോലും എത്തിക്കഴിഞ്ഞിരുന്നു.
എല്ലാവും ഒരേ ശബ്ദം മുഴക്കി, മന്ത്രം പോലെ, മോദി മോദി മോദി…
അതിനിടെയാണ് വേദിക്കു പുറത്ത് സ്ഫോടന ശബ്ദം കേട്ടത്. സംഘാടകര്‍ പെട്ടെന്നുതന്നെ മൈക്കിലൂടെ പ്രസ്താവിച്ചു, വണ്ടിയുടെ ടയര്‍ പൊട്ടിയ ശബ്ദമാണെന്നു കരുതുന്നുവെന്ന്. തന്ത്രപരമായിരുന്നു ആ പ്രഖ്യാപനം. അല്ലായിരുന്നെങ്കില്‍ റാലി ഒരു ദുരന്ത ചരിത്രം എഴുതിയേനെ. പ്രാണരക്ഷക്കുള്ള തിക്കിലും തിരക്കിലും പെട്ട് ആയിരങ്ങള്‍ അപകടത്തില്‍ പെട്ടേനെ. എന്നാല്‍ അകലെ അപകടത്തില്‍ പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സുകള്‍ ചീറിപ്പായുന്നതു കണ്ടിട്ടും ആള്‍ക്കൂട്ടം അനങ്ങിയില്ല. അവര്‍ ക്ഷമയോടെ കാത്തിരുന്നു. പക്ഷേ അവര്‍ തിരിച്ചറിഞ്ഞു, മോദിയുടെ റാലി കലക്കാനുള്ള പദ്ധതികളാണിതെന്ന്. മുഖ്യമന്ത്രി നിതീഷ് വിലക്കിയിരുന്ന സംസ്ഥാനത്ത് മോദി അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കല്‍ നടത്തുകയായിരുന്നു. ബന്ധുക്കളിലേക്ക്, അവരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ മോദി എതിരാളികളുടെ ഉറക്കം കെടുത്തിക്കൊണ്ട് അവരിലും ഇരച്ചുകയറി. ഭോജ്പുരിയില്‍ മോദി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ജനക്കൂട്ടം ഭേഷ് ഭേഷ് എന്നു വിളിച്ചനുമോദിച്ചു.
ബീഹാറി അഭിമാനം തൊട്ടുണര്‍ത്തിക്കൊണ്ട് മോദി സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമായതിനാല്‍ ഗുജറാത്തില്‍ ധാരാളം ബീഹാറികളുണ്ടെന്ന് വിശദീകരിച്ചു. നിതീഷിനെ ചങ്ങാതിയെന്നാണ് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പരാമര്‍ശിച്ചത്. ബിജെപിയെ സംസ്ഥാനത്തു രാഷ്ട്രീയമായി വഞ്ചിച്ച നിതീഷിന്റെ പാര്‍ട്ടിയെ പാഠം പഠിപ്പിക്കാനുള്ള അവസരം വരുകയാണെന്നും ബീഹാറിലെ ജനങ്ങള്‍ എന്താണു വേണ്ടതെന്നു നിശ്ചയിക്കണമെന്നും മോദി വിശദീകരിച്ചു. കോണ്‍ഗ്രസുകാര്‍ക്ക് ദാരിദ്ര്യത്തെക്കുറിച്ച് അറിയില്ല. ഞാന്‍ ട്രെയിനില്‍ ചായ വിറ്റിട്ടുണ്ട്. എനിക്കറിയാം എത്ര വിഷമമാണ് അങ്ങനെ ജീവിതം പുലര്ത്താനെന്ന്. റയില്മന്ത്രിക്കറിയില്ല എന്റെയത്ര ട്രെയിന്‍ യാത്രാ പ്രശ്നങ്ങള്‍, മോദി സാധാരണ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ വിവരിച്ചു.
റാലിയില്‍ പങ്കെടുത്തവരധികവും യുവാക്കളായിരുന്നു. ഒരുപക്ഷേ, ആദ്യവട്ടം വോട്ടുചെയ്യുന്നവര്‍. അവര്‍ മൈതാനം വിട്ടു പോയത് ദൃഢ പ്രതിജ്ഞയോടെയായിരുന്നു, ഇനി മോദിയെ പ്രധാനമന്ത്രിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: