ബാഗ്ദാദ്: ബാഗ്ദാദില്‍ കാര്‍ ബോംബ് സ്പോടനത്തില്‍ 39 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷിയ മുസ്ലീങ്ങള്‍ ഭൂരിപക്ഷമുള്ള മേഖലയിലാണ് ആക്രമണം നടന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സാധാരണക്കാര്‍ക്കെതിരെ നടന്ന് വരുന്ന ആക്രമണങ്ങളില്‍ നൂറ് കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. നിര്‍ത്തിയിട്ടിരുന്ന കാറുകളിലാണ് ബോംബുകള്‍ സ്ഥാപിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.
നെഹര്വാന്, അബു ദഷിര്, മഷ്താല് ബലാദിയത്, ബാഗ്ദാദിന്റെ കിഴക്കന്‍ പ്രദേശമായ യു ആര്, സാബ് അല്‍ ബോര്, ഹറിയാ എന്നിവിടങ്ങളിലാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ നടത്തുന്നത് അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള സംഘടനകളാണെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: